Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെഗാസസില്‍ പൊളിയുന്നത് പ്രതിപക്ഷത്തിന്റെ കള്ളങ്ങള്‍

യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുകയും, രാജ്യാന്തര തലത്തില്‍ രാഷ്‌ട്രത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. രാജ്യരക്ഷയെക്കാള്‍ വലുതാണ് തങ്ങളുടെ സ്വകാര്യത എന്ന ഇക്കൂട്ടരുടെ നിലപാട് സ്വീകാര്യമല്ല. ആവശ്യമെങ്കില്‍ പൗരന്മാരെ നിരീക്ഷിക്കാനും നിയമം അനുവദിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 27, 2022, 05:00 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ആരോപണംകൂടി കോടതിയില്‍ പൊളിഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. പരാതിക്കാരായ ഇരുപത്തൊന്‍പത് പേരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ അഞ്ചെണ്ണത്തില്‍ കമ്പ്യൂട്ടര്‍ തകരാറിലാക്കുന്ന സോഫ്റ്റ്‌വെയര്‍- മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്നാണ് സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സുദീപ് ഒബ്‌റോയ് എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തി മൂന്ന് ഭാഗങ്ങളുള്ള അറുനൂറോളം പേജ് വരുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സ്ഥാനമൊഴിയുന്ന ചീഫ്ജസ്റ്റിസ് ആര്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. നാലാഴ്ചയ്‌ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെങ്കിലും പ്രധാന ആരോപണം പൊളിഞ്ഞതോടെ സാങ്കേതികമായ പ്രസക്തി മാത്രമേ ഇനി ഈ കേസിനുള്ളൂ.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് പെഗാസസ് വിവാദം പൊന്തിവന്നത്. രാജ്യത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകരടക്കം അന്‍പതിനായിരം പേരുടെ ഫോണുകളില്‍നിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രഹസ്യം ചോര്‍ത്തിയെന്ന് ഒരുകൂട്ടം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന എന്‍എസ്ഒ എന്ന കമ്പനി തങ്ങള്‍ സര്‍ക്കാരുകളുമായി മാത്രമേ ഇടപാടു നടത്താറുള്ളൂവെന്നും, സ്വകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെടാറില്ലെന്നും വ്യക്തമാക്കിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ ആരൊക്കെയാണ് തങ്ങളില്‍നിന്ന് ഈ സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുള്ളതെന്ന് വെളിപ്പെടുത്താന്‍ ഇസ്രായേല്‍ കമ്പനി തയ്യാറായില്ല. കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണം ശക്തിപ്പെടുത്താന്‍ പല മാധ്യമങ്ങളും ഈ സാഹചര്യം ഉപയോഗിച്ചു. പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി മാധ്യമങ്ങള്‍ രംഗത്തുവന്നു. കശ്മീര്‍ പ്രശ്‌നത്തിലടക്കം ഇന്ത്യാവിരുദ്ധ നിലപാടുകള്‍ എടുത്തുവരുന്ന മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ ‘അപഗ്രഥന’ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ആംനെസ്റ്റി വികസിപ്പിച്ചെടുത്ത ഉപകരണവും ഉപയോഗിച്ചുവെന്നതാണ് ഇതിലെ വിരോധാഭാസം. വിദഗ്ധസമിതിക്ക് ചാര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കണ്ടെത്താനായില്ലെന്ന് നേരത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിഷയത്തില്‍ സുപ്രീംകോടതിയിലെന്നപോലെ സമിതിയോടും കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണമുണ്ടായി. തീര്‍ത്തും അനാവശ്യമായിരുന്നു ഇത്. പ്രധാന ആരോപണം പൊളിഞ്ഞതിന്റെ ജാള്യത മറയ്‌ക്കാന്‍ ചില മാധ്യമങ്ങള്‍ ഈ നിരീക്ഷണം വല്ലാതെ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. പ്രശ്‌നം ലോക്‌സഭയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഒരു പൗരന്റെമേലും സര്‍ക്കാര്‍ നിയമവിരുദ്ധ നിരീക്ഷണം നടത്തിയിട്ടില്ല. അതേസമയം രാജ്യരക്ഷയ്‌ക്കും ഭീകരതയെ നേരിടാനുമൊക്കെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് ഐടി നിയമത്തില്‍ പറയുന്നില്ലെന്നും, ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്ന് ഒരു രാജ്യവും വെളിപ്പെടുത്താറില്ലെന്നും, അങ്ങനെ ചെയ്താല്‍ ഭീകരര്‍ക്ക് അതനുസരിച്ച് പ്രവര്‍ത്തിക്കാനാവുമെന്നും, രാജ്യരക്ഷയെത്തന്നെ അപകടപ്പെടുത്തുമെന്നുമുള്ള ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുപോന്നത്. കോടതിയിലും ഈ നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയുണ്ടായി. ഇതിനെ നിസ്സഹകരണമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുകയും, രാജ്യാന്തര തലത്തില്‍ രാഷ്‌ട്രത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. രാജ്യരക്ഷയെക്കാള്‍ വലുതാണ് തങ്ങളുടെ സ്വകാര്യത എന്ന ഇക്കൂട്ടരുടെ നിലപാട് സ്വീകാര്യമല്ല. ആവശ്യമെങ്കില്‍ പൗരന്മാരെ നിരീക്ഷിക്കാനും നിയമം അനുവദിക്കുന്നുണ്ട്. ഇതിന് വിസമ്മതിക്കുന്നവരെ  രാജ്യത്തെ പൗരന്മാരായി കാണാനാവില്ല.

Tags: കേന്ദ്ര സര്‍ക്കാര്‍പെഗാസസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.