ന്യൂദല്‍ഹി: “വർഷങ്ങൾക്ക് മുൻപ് ഭാരതത്തിന്റെ ചെസ്സ് പോരാളി ശ്രീ വിശ്വനാഥൻ ആനന്ദ് കാൾസണുമായി കളിക്കുമ്പോൾ വിശ്വനാഥൻ തന്റെ മൂവിനായി അല്പ സമയം കൂടുതൽ എടുത്തത് കാൽസണെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതയാൾ ഒട്ടും മാന്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ച രീതി ആ കളി കണ്ടിട്ടുളളവരുടെ ഓർമയിലുണ്ടാകും. എതിരാളിയുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വിവിധ ചേഷ്ടകൾ !
കാത്തിരുന്നു മടുത്തു എന്ന് വരുത്താൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഉലാത്തൽ.
ടേബിളിൽ തല ചായ്ച്ച് ഉറക്കം നടിക്കൽ.ഒരു സെക്കന്റ് മാത്രം എടുത്തുളള അയാളുടെ മൂവ്.
അഹംഭാവം സ്ഫുരിക്കുന്ന മുഖവും, ശരീര ഭാഷയും!
ഇന്ന് ….
ലോകചാമ്പ്യനായ അതേ കാൾസൺ ഭാരതത്തിന്റെ മൈനർ ചാമ്പ്യന്‍ മുന്നിൽ നഖവും കടിച്ച് ടെൻഷനടിച്ചിരിക്കുന്ന അവസ്ഥ കാണുമ്പോൾ ….
പ്രഗ്യാനന്ദാ ……
???????? ഇതൊരു മധുര പ്രതികാരമാണ്.”- ഒരു മലയാളി വായനക്കാരന് മാഗ്നസ് കാള്‍സന്റെ പേജില്‍ പ്രതികരിച്ചതിങ്ങിനെ. അതെ അഞ്ച് തവണ ലോകചാമ്പ്യനായിരുന്ന മാഗ്നസ് കാള്സന് എന്ന 31 കാരനായ ചെസ്സിലെ വിശ്വപ്രതിഭയ്ക്കെതിരെ ഇപ്പോള്‍ ഫേസ്ബുക്കില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഇന്ത്യക്കാരന് വിമര്‍ശനങ്ങളും പരിഹാസശരങ്ങളും എയ്ത് പ്രതികരിക്കുകയാണ്.
കാള്‍സന്റെ ഫേസ് ബുക്ക് പേജിലെ ഒരു ഭാഗം
വെറും 17കാരനായ ഇന്ത്യക്കാരന് പയ്യന്റെ മുന്നില്‍ തുടര്‍ച്ചയായി മൂന്ന് തവണ തോറ്റത് മാഗ്നസ് കാള്‍സന്റെ അഹന്തയ്ക്കേറ്റ അടിയായിരുന്നു. അതും തനിക്ക് പോന്ന എതിരാളികളില്ലാത്തതിനാല്‍ അഞ്ച് തവണ ലോകചാമ്പ്യനായ താന്‍ ഇനി ആറാം തവണ ലോകചെസ് കിരീടത്തിന് പോരാടുന്നില്ലെന്ന് പരസ്യമായി മാഗ്നസ് കാള്‍സനെയാണ് നിര്‍ഭയനായ പ്രഗ്നാനന്ദ തൂത്തെറിഞ്ഞത്.
‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്റുകൾ. പ്രഗ്നാനന്ദയുമായി കളി തുടങ്ങുമ്പോള്‍ ഗൗരവത്തിലിരിക്കുന്ന മാഗ്നസ് കാള്സന് കളിയില്‍ തോറ്റശേഷം ഡെസ്കില്‍ തലതാഴ്ത്തിയിരിക്കുന്ന ചിത്രം മത്സരത്തിന് മുന്‍പും പിന്‍പും എന്ന രീതിയില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ലോകത്ത് തന്നെ ജയിക്കാൻ ആരുമില്ലെന്ന് കരുതിയ മാഗ്നസ് കാർസണ് ഒരു ഒന്നൊന്നര എതിരാളിയുണ്ട്, ഇവിടെ ഇന്ത്യയിൽ,” എന്നായിരുന്നു മറ്റു ചിലരുടെ കമന്റുകള്‍. പ്രഗ്നനന്ദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും കമന്റ് ബോക്സിലുണ്ട്. ചതുരംഗക്കളത്തിലെ രാജാവിന് നേരെ കരുത്തോടെ നോക്കിയിരിക്കുന്ന പ്രഗ്നാനന്ദയുടെ ഗ്രാഫിക് ചിത്രം ഒരു ഇന്ത്യക്കാരന് പങ്കുവെച്ചിരിക്കുന്നത് ഭാവിയിലെ രാജാവ് ഈ ഇന്ത്യന്‍ പയ്യന് തന്നെ എന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: