ന്യൂദല്‍ഹി : പുതുതലമുറയ്‌ക്കായി പാഞ്ചജന്യം ഭാരതം സംഘടിപ്പിക്കുന്ന ഗുരുസാഗരം ദിവസേന രാത്രി എട്ടുമണിക്ക് യൂ ട്യൂബ് ചാനലില്‍. തുടര്‍ പരിപാടികളുടെ ഭാഗമായാണ് ഗുരുസാഗരം ദിവസേന സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. ആത്മീയ ഗുരുപരമ്പരകള്‍, ആദ്ധ്യാത്മികആചാര്യന്മാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ സാമൂഹ്യപുരോഗതിക്കും സാര്‍വ്വലൗകികശാന്തിക്കും നല്‍കിയിട്ടുള്ള മഹത്തായ ദര്‍ശനം പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുന്നതാണ് ഗുരുസാഗരം.
അയ്യന്‍കാളി ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 27 ന് പ്രത്യേക പരിപാടി അവതരിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 1 ന് വിശ്വകര്‍മ്മജയന്തി, സെപ്തംബര്‍ 5 ന് അധ്യാപകദിനം. സെപ്തംബര്‍ 8,9, ഓണാഘോഷം. സെപ്തംബര്‍ 10 ന് ശ്രീനാരായണഗുരുദേവ ജയന്തി. സെപ്തംബര്‍ 11 ന് ആറന്മുള ഉതൃട്ടാതി. സെപ്തംബര്‍ 14 ന് ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ ജയന്തി.
സെപ്തംബര്‍ 17 ന് വിശ്വകര്‍മ്മാദിനം – കൂടാതെ ധീരദേശാഭിമാനികളായ ആറാട്ടുപുഴ വേലായുധപണിക്കര്‍, വേലുതമ്പി ദളവ എന്നിവരുടെ അപദാനങ്ങള്‍ സംബന്ധിച്ച പ്രത്യേക പരിപാടികളും പാഞ്ചജന്യം ഭാരതം ക്രമീകരിക്കും. ഇതോടൊപ്പം ആചാര്യ രാജേഷ് ജി നയിക്കുന്ന ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും തുടക്കം കുറിക്കുമെന്ന് പാഞ്ചജന്യം ഭാരതം ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ കല്ലേത്ത് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: