തിരുവനന്തപുരം: രാത്രിയില്‍ കന്യാസ്ത്രീ മഠത്തില്‍ കയറി അന്തേവാസികളെ പീഡിപ്പിച്ചിരുന്നത് പതിവാക്കിയ യുവാക്കള്‍ പോലീസ് പിടിയിലായി. മൂന്നു പേര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കഠിനംകുളം പോലീസ് കേസെടുത്തു. വെട്ടുതുറയിലെ ബക്കിത്ത കന്യാസ്ത്രീ മഠത്തിലാണ് സംഭവം. മുട്ടത്തറ സ്വദേശികളായ മെഴ്സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
അവിചാരിതമായിട്ടാണ് യുവാക്കള്‍ പോലീസ് വലയില്‍ വീണത്. കഠിനംകുളം എസ് ഐ സുധീഷ് രാത്രി പട്രോളിങ് നടത്തുന്നതിനിടെ കോണ്‍വെന്റിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്ഒരു ബൈക്കും രണ്ടു ജോഡി ചെരിപ്പും കണ്ടു. മോഷണശ്രമം ആകാം എന്ന് കരുതി. തൊട്ടടുത്തുള്ള വീട്ടുകാരെ വിളിച്ചുണര്‍ത്തി വാഹനം ആരുടേതാണെന്നു തിരക്കി. അതിനിടെ കോണ്‍വെന്റിന്റെ മതില്‍് ചാടി രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടു പിന്നാലെ പോയി പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കോണ്വെന്റില്്കാമുകിയെ കാണാന്‍ വന്നതാണെന്ന പറഞ്ഞു.
അന്വേഷണത്തില്‍ കന്യാസ്ത്രീ പഠനത്തിന് വന്ന നാലു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പിടിയിലായവര്‍ മദ്യവുമായി വന്നു അന്തേവാസികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും സൂചനകിട്ടി. നേരത്തെ തന്നെ പെണ്‍കുട്ടികളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടികളെ കോണ്വെന്റിലാക്കിയത്. പ്രതികളെ പിടിക്കുന്നതിനിടെ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: