ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് ഭീകരര്‍ ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ സൈന്യം തന്നെയാണ് പുറത്തുവന്നത്. ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇലക്ട്രോണിക് നിരീക്ഷണം നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍ പെടുന്നത്.
തുടര്‍ന്ന് സുരക്ഷാ സൈന്യമെത്തി ഇവരെ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ദിപ്പോരയില്‍ നിന്നും രണ്ട് ഭീകരര്‍ പിടിയിലായിരുന്നു. അതിനു പിന്നാലെയാണ് കമാല്കോട്ടിലും ഭീകര സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നിരീക്ഷണം കര്‍ശ്ശനമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദല്‍ഹിയില്‍ ഉന്നതതല സംഘം പ്രത്യേക യോഗം ചേര്‍ന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കണം. രാജ്യത്തെ ഭീകരവാദം തുടച്ചു നീക്കാന്‍ പോലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: