ന്യൂദല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടിായി മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം എല്ലാ സ്ഥാനങ്ങളില്‍ നിന്നും ആസാദ് രാജിവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ പോക്കില്‍ വളരെ ദു:ഖമുണ്ടെന്നും സംഘടനപരമായി പാര്‍ട്ടി ശോഷിച്ചെന്നും സോണിയ ഗാന്ധിക്ക് നല്കിയ കത്തില്‍ പറയുന്നു. പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നെന്നും കരുതിയിരുന്ന ആസാദിന്റെ രാജി പാര്‍ട്ടിയിലെ പലര്‍ക്കും അമ്പരപ്പുണ്ടാക്കിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ആസാദ് കോണ്‍ഗ്രസ് ‘ഗൗരവ് യാത്ര’യില്‍ പങ്കെടുക്കുകയും പത്രസമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വളരെ അപ്രതീക്ഷിതമായാണ് നബിയുടെ രാജി.
അതേസമയം, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിതനായതിന് തൊട്ടുപിന്നാലെയായിരുന്നു രാജി. നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തില്‍ മൊത്തം അഴിച്ചുപണി വേണമെന്നാണ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടിരുന്നത്.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് കാരണമായെന്നും സൂചനയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: