റാഞ്ചി : ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. സോറനെ എംഎല്‍എ പദത്തില്‍ നിന്നും അയോഗ്യനാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ശുപാര്‍ശ സംസ്ഥാന ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സോറന് തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്നാണ് കമ്മിഷന് കണ്ടെത്തല്‍. അയോഗ്യനാക്കുന്ന നടപടി ഗവര്‍ണര്‍ അല്പസമയത്തിനകം എടുത്തേക്കും. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് സൂചന. സോറന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍.
2021 ജൂലൈയിലാണ് റാഞ്ചിയിലെ അംഗാര ബ്ലോക്കിലുള്ള 88 സെന്റ് ഭൂമിയില്‍ ഖനനത്തിനുള്ള അനുമതി നല്‍കിയത്. ഖനനവകുപ്പിന്റെ ചുമതലയും ഹേമന്ത് സോറനാണ് വഹിച്ചിരുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാണ് ഖനനത്തിനുള്ള ലൈസന്‍സ് അനുവദിച്ചത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോറന് വിദശീകരണം തേടിയിരുന്നു. അതിനുപിന്നാലെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: