തിരുവനന്തപുരം: തന്റെ എംഫില്‍ സ്വപ്നം ഇപ്പോഴത്തെ കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന് തകര്‍ത്തുവെന്ന് പരാതിപ്പെട്ട് കോട്ടയം സ്വദേശി ഷിനു ജോസഫ്. അന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്വ്വകലാശാലയിലായിരുന്ന ഗോപിനാഥന് രവീന്ദ്രന്റെ കീഴില്‍ എംഫില്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിരുത്തവാദപരമായ പ്രവര്‍ത്തിയും അശ്രദ്ധയും മൂലം തന്റെ എംഫില്‍ സ്വപ്നം തകര്‍ന്നുവെന്ന് ഷിനു ജോസഫ് പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഷിനു ജോസഫ് പരാതി നല്കി. 2008ല്‍ ആണ് എംഫില്‍ പൂര്‍ത്തിയാക്കി ഇറങ്ങേണ്ടിയിരുന്നതെങ്കിലും ജാമിയ സര്‍വ്വകലാശാല 2009വരെ സമയം നീട്ടിനല്‍കിയിട്ടും തന്റെ ലക്ഷ്യം പൂര്‍ത്തികാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷിനു പരാതിയില്‍ പറയുന്നു. ജീവിതത്തിലെ എംഫില്‍ സ്വപ്നവും മൂന്ന് വര്‍ഷവും പാഴായിപ്പോയെന്നും ഷിനു ചൂണ്ടിക്കാട്ടുന്നു.
എംഫില്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും അന്ന് ജാമിയയില്‍ ചരിത്രാധ്യാപകനായിരുന്ന ഗോപിനാഥ് രവീന്ദ്രന് കാരണം തനിക്ക് അവസാനം സമര്‍പ്പിക്കേണ്ടിയിരുന്ന ഡിസര്ട്ടേഷന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഷിനു ജോസഫ് പറയുന്നു. ഓരോ പാഠഭാഗത്തിന്റെയും ഡിസര്ട്ടേഷന് അപ്പപ്പോള്‍ നോക്കേണ്ടതിന് പകരം നോക്കാം നോക്കാം എന്ന് പറഞ്ഞ് ഗോപിനാഥ് രവീന്ദ്രന് വൈകിപ്പിച്ചതായും പറയുന്നു. പിന്നീട് ഒന്നിച്ച് നോക്കാമെന്ന് പറഞ്ഞെങ്കിലും നോക്കിയില്ല. അവസാനമായപ്പോള്‍ യഥാര്‍ത്ഥ കോപ്പി അദ്ദേഹത്തില്‍ നിന്നും നഷ്ടപ്പെടുകയും ചെയ്തു.
2009 ജൂണ്‍ 15വരെ സമയം നല്‍കിയെങ്കിലും ഡിസര്ട്ടേഷന് സമര്പ്പിക്കാത്തിതിനാല് എംഫില്‍ പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങേണ്ടി വന്നു.- ഷിനു ജോസഫ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: