കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സര്‍വ്വകലാശാലകളുടെ അന്തകനായി ഗവര്‍ണര്‍ മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു
ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മീഡിയാ മാനിയ ആണ്. ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മനോരോഗമാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും നിഷേധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാല്‍ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഒപ്പിടാന്‍ മാത്രം അനുവാദമുള്ളയാളാണ് ഗവര്‍ണര്‍. കാരണം കാണിക്കല്‍ നൊട്ടീസ് നല്‍കാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: