റിക്രൂട്ട്‌മെന്റ് ജനറല്‍ (സംസ്ഥാന/ജില്ലാതലം), സ്പെഷ്യല്‍, എന്‍ഡിഎ വിഭാഗങ്ങളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാറ്റഗറി 306 മുതല്‍ 348/2022 വരെയുള്ള തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകള്‍, ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, സംവരണം, തെരഞ്ഞെടുപ്പ് മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഓഗസ്റ്റ് 16 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ജനറല്‍ (സംസ്ഥാന/ജില്ലാതലം), സ്പെഷ്യല്‍, എന്‍ഡിഎ വിഭാഗങ്ങളിലാണ് റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇനിപറയുന്ന തസ്തികകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
സംസ്ഥാന ജനറല്‍ റിക്രൂട്ട്‌മെന്റ്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍- ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഒഴിവുകള്‍-2, ഭാരതീയ ചികിത്‌സാവകുപ്പില്‍ ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ (തസ്തികമാറ്റം വഴി)-2, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)-1, നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ (തമിഴ്) ഗ്രേഡ്-2, ഒഴിവ്-1, കാറ്റലോഗ് അസിസ്റ്റന്റ്-2, പിആര്‍ഡിയില്‍ മലയാളം ട്രാന്‍സ്‌ലേറ്റര്‍-3, ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഒഴിവുകള്‍-2, ഡ്രഗ്ഗ്‌സ് കണ്‍ട്രോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1, ആരോഗ്യവകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ്-1, റെഫ്രിജറേഷന്‍ മെക്കാനിക്-1, ജല അതോറിട്ടിയില്‍ ഇലക്ട്രീഷ്യന്‍-6 (തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്, 3 ഒഴിവുകള്‍ വേറെയുമുണ്ട്), കെഎസ്എഫ്ഡിസിയില്‍ ഇലക്ട്രീഷ്യന്‍-2, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ്-2, ഓവര്‍സിയര്‍ ഗ്രേഡ്-2, ഒഴിവുകള്‍-2, വനവികസന കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍-3, മലബാര്‍ സിമന്റ്‌സില്‍ ഡ്രസ്സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ്-1, ഒഴിവുകള്‍-2.
ജില്ലാ ജനറല്‍ റിക്രൂട്ട്‌മെന്റ്: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, കണ്ണൂര്‍-1, വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (യുപിഎസ്), പാലക്കാട്-1, കര്‍ഷകക്ഷേമ വകുപ്പില്‍ ഇലക്ട്രീഷ്യന്‍, എറണാകുളം-1.
സംസ്ഥാനതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: വനിതാ ശിശുക്ഷേമ വകുപ്പില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍-3 (എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക്) ജില്ലാതലം- ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 (പട്ടികവര്‍ഗം), ഒഴിവുകള്‍- തിരുവനന്തപുരം-3, കൊല്ലം-3, പത്തനംതിട്ട-1, ആലപ്പുഴ-3, കോട്ടയം-2, എറണാകുളം-3, തൃശൂര്‍-3, മലപ്പുറം-1, കോഴിക്കോട്-2, കണ്ണൂര്‍-1; എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്, തിരുവനന്തപുരം-1, കണ്ണൂര്‍-1 (എസ്‌സി/എസ്ടി, വിമുക്തഭടന്മാര്‍), വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (എസ്ടി), കോഴിക്കോട്-1.
എന്‍സിഎ റിക്രൂട്ട്‌മെന്റ്: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍- ഓറല്‍ പാതോളജി ആന്റ് മൈക്രോബയോളജി (എല്‍സി/എഐ-1, വിശ്വകര്‍മ്മ-1), പ്രോസ്താഡോണ്ടിക്‌സ് (എസ്‌സിസിസി-1, ധീവര-1), കൃഷി ഓഫീസര്‍ (എസ്ടി-17), ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മുസ്ലിം)-1, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ (എസ്‌സിസിസി-1), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ്-2 (എസ്‌സി-1), കെഎസ്എഫ്ഡിസിയില്‍ ഇലക്ട്രീഷ്യന്‍ (ഇടിബി-1, മുസ്ലിം-1, എസ്‌സി-1), ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ ബോട്ട് സ്രാങ്ക് (മുസ്ലിം-1, ഒബിസി-1); വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (എല്‍സി/എഐ, കണ്ണൂര്‍-1, ഹിന്ദു നാടാര്‍, തൃശൂര്‍-1), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, ആയുര്‍വേദം (എസ്‌സിസിസി-കാസര്‍ഗോഡ്-1, പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍ വിംഗ്) (എസ്‌സിസിസി കോഴിക്കോട്-1, ധീവര- കോഴിക്കോട്-1), റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ്‌സിസിസി തിരുവനന്തപുരം-1). കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും www.keralapsc.gov.in/notifications സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: