ന്യൂദല്‍ഹി: ദല്‍ഹി മലയാളി സംഘത്തിന്റെ ‘തിരുവോണ സന്ധ്യ’ സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ ഗ്രേറ്റര്‍ കൈലാഷ്-2 സാവിത്രി സിനിമക്ക് സമീപമുള്ള ബി സി പാല് ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും. ദല്‍ഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ സുന്ദരേശന് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ മുഖ്യാതിഥിയാകും.
വിശിഷ്ടാതിഥികളായി നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമന്‍ പ്രതിനിധി ആനി രാജ, ശ്രീനാരായണ കേന്ദ്ര, ദല്‍ഹി പ്രസിഡന്റ് എന്‍. അശോകന്, എംഎച്ച്ഇഎല് മാനേജിങ് ഡയറക്ടര്‍ രാജന് സ്കറിയ, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എംകെജി പിള്ള, എസ്എന്‍ഡിപി ദല്‍ഹി യൂണിയന് സെക്രട്ടറി സി.കെ. പ്രിന്‍സ്, ശ്രീനാരായണ കേന്ദ്ര, ഡല്‍ഹി വൈസ് പ്രസിഡന്റ് ജി ശിവശങ്കരന്, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റ്, ദല്‍ഹി പ്രസിഡന്റ് സി കേശവന് കുട്ടി, കാല്‍കാജി എന്‍എസ്എസ് കരയോഗം ചെയര്മാന് മുരളീധരന് പിള്ള എന്നിവരും പങ്കെടുക്കും.
ചടങ്ങില്‍ സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവര്‍ത്തകരെ വിശിഷ്ട സേവാ പുരസ്കാരങ്ങള്‍ നല്കി ആദരിക്കും. കലാശ്രീ കലാമണ്ഡലം രാധാ മാരാരും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരത നാട്യം, നിഷാ പ്രദീഷും സംഘവും അവതരിപ്പിക്കുന്ന നാടോടി നൃത്തം, എന്‍എസ്എസ് കരയോഗം കാല്‍കാജിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, ജോജോ കുഴിക്കാട്ടില്‍, മനോജ് ജോര്‍ജ്ജ്, നന്ദന്, സുജയ് പാലാ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ തിരുവോണ സന്ധ്യക്ക് മിഴിവേകും. തുടര്‍ന്ന് ഓണ വിരുന്നും ഉണ്ടാകുമെന്ന് ഡിഎംഎസ് സെക്രട്ടറി വി.എസ്. സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: