കൊച്ചി: പിടിഐയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടം കിഫ്ബി പൂട്ടി. വെണ്ണല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടമാണ് കിഫ്ബി അധികൃതര്‍ പൂട്ടിയത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് കിഫ്ബിയുടെ ഉദ്യോഗസ്ഥരെത്തി പൂട്ടുകയായിരുന്നു.
നാളെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കേയാണ് കിഫ്ബിയുടെ ഈ നടപടി. നിലവില്‍ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. കെട്ടിടം പൂട്ടിയതോടെ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
3 കോടി 27 ലക്ഷം രൂപ മുടക്കി പണിത കെട്ടിടമാണ്. ഏകദേശം പണികളെല്ലാം പൂര്‍ത്തികരിച്ചിട്ടുണ്ട്. തൂത്തുവാരിയിട്ടില്ല, മാലിന്യങ്ങള്‍ മാറ്റിയിട്ടില്ല തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൂട്ടിയതെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: