മുംബൈ: പന്‍വേലില്‍ നിന്ന് പൂനെയിലേക്ക് ഇന്ത്യന്‍ നക്ഷത്ര ആമയെ അനധികൃതമായി കടത്തിയെന്ന് പരാതിയില്‍ വന്യജീവി ചലച്ചിത്ര നിര്‍മ്മാതാവും നാഷണല്‍ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായി ഐശ്വര്യ പൂനെയിലെ ആര്ഇഎസ്ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. എന്നാല്‍, സ്ഥാപനത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ആമയെ എത്തിച്ചതുമായി ബന്ധപ്പെട്ട ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നാറ്റ് ജിയോ പദ്ധതിക്കായാണ് ആമയെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വനംവകുപ്പ് ഐശ്വര്യയ്ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് നക്ഷത്ര ആമകള്‍. ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു.
‘1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ നാലില്‍ സംരക്ഷിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആമയെ നിങ്ങള്‍ വനം വകുപ്പിന്റെ അനുമതിയൊന്നും വാങ്ങാതെ പനവേലില്‍ നിന്ന് പൂനെയിലേക്ക് കടത്തിയതായി തെളിഞ്ഞു. ആമയെ ചികിത്സയ്ക്കായി ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോയി. ആമയെ ആരില്‍ നിന്നാണ്, എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ഏത് അനുമതിയുടെ അടിസ്ഥാനത്തിലാണ് റെസ്ക്യുവിന് കൈമാറിയതെന്നും വ്യക്തമാക്കണെന്നും കാട്ടിയാണ് ഐശ്വര്യയ്ക്ക് വനംവകുപ്പ് നോട്ടീസ് നല്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: