ചാന്ദിപ്പൂര്‍: ഡിആര്‍ഡിഒ നാവിക സേനയ്ക്കു വേണ്ടി വികസിപ്പിച്ച, കുത്തനെ ഉയര്‍ന്നു പൊന്തുന്ന, ഹ്രസ്വദൂര ഭൂതല വ്യോമ മിസൈല്‍(വിഎല്എസ്ആര് എസ്എഎം) വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തിനടുത്ത് നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിന്നായിരുന്നു പരീക്ഷണം. അതിവേഗം പറക്കുന്ന ആളില്ലാ വിമാനം തകര്‍ത്ത മിസൈലിന്റെ പരീക്ഷണം വിജയമായിരുന്നു.
ആഭ്യന്തരമായി വികസിപ്പിച്ച റേഡിയോ ആവേഗ സംവിധാനമാണ് മിസൈലിലുള്ളത്. ഈ സംവിധാനം വഴി ലക്ഷ്യം കണ്ടെത്തിയ മിെസെല്‍ അതീവ കൃത്യതയോടെ അത് തകര്‍ത്തുവെന്നും ഡിആര്‍ഡിഒ പത്രക്കുറിപ്പില്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. മിസൈല്‍ രാജ്യരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ കൈവശമുള്ള ഇസ്രായേല്‍ നിര്‍മ്മിത ബരാക് മിസൈലിനു പകരം ഇവയാകും ഇനി നാവിക സേനയില്‍ ഉള്‍പ്പെടുത്തുക. 154 കിലോയാണ് ഭാരം. 3.84 മീറ്റര്‍ നീളവും 178 മില്ലീമീറ്റര്‍ വ്യാസവും ഉള്ള ഇവയ്ക്ക് വന്‍ സ്ഫോടന ശേഷിയുള്ള പോര്‍മുനകള്‍ വഹിക്കാം. പതിനഞ്ച് കിലോമീറ്റര്‍ ഉയരത്തില്‍, പറന്ന് 50 കി.മി അകലെയുള്ള ലക്ഷ്യം വരെ തകര്‍ക്കാം. മിസൈലിന്റെ നാലാം പരീക്ഷണമാണ് ഇന്നലെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: