ന്യൂദല്‍ഹി: ഇടതുപക്ഷ ചരിത്രകാരന് ഇര്ഫാന് ഹബീബ് തെരുവുഗുണ്ടയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂരില്‍ തനിക്കെതിരെ ഇര്ഫാന് ഹബീബ് നടത്തിയ ആക്രമണത്തെ പ്രതിഷേധമായി കാണാന്‍ കഴിയില്ലെന്നും ഇര്ഫാന് ഹബീബ് ഗുണ്ടയാണെന്നും അദേഹം വ്യക്തമാക്കി. ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും കണ്ണൂര്‍ വിസി കൂട്ടുപ്രതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മൂന്ന് തവണ ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടും കിട്ടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കറുത്ത ഷര്‍ട്ട് ഇട്ടാല്‍ നടപടിയെടുക്കും. എഫ്ബി പോസ്റ്റ് ഇട്ടാല്‍ അറസ്റ്റ് ചെയ്യും. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നിട്ട് ഒരു നടപടിയും എടുത്തില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു.
2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഗവര്‍ണറെ ആക്രമിച്ചിരുദ്ദു. ഇര്ഫാന് ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളി വരെയെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കി.
എന്നാല്‍, ഈ ആരോപണം തള്ളി ഇര്ഫാന് ഹബീബ് രംഗത്ത് വന്നിരുന്നു. അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ലെന്ന് ഇര്ഫാന് ഹബീബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവര്‍ണര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇര്ഫാന് ഹബീബ് ചോദിച്ചു. ഇതിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: