മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബിസനസ് ഗ്രൂപ്പായ അദാനി മീഡിയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി എന്‍ഡിടിവി ഏറ്റെടുക്കുന്നു. അദാനി എന്റെര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്.
മീഡിയ ഗ്രൂപ്പില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎല്‍ വിനിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആര്.ആര്.പി.ആറിന്റെ നിയന്ത്രണം വി.സി.പി.എല്‍ ഏറ്റെടുക്കുന്നതിന് കാരണമാകു എന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ ബൈവ് ശൃഖലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്സൈറ്റ് ഉടന്‍ പുറത്തിറങ്ങും.
അദാനി ഗ്രൂപ്പിന്റെ മീഡിയ സംരംഭത്തിന്റെ ചീഫ് എഡിറ്ററായി മാധ്യമപ്രവര്ത്തകന് സഞ്ജയ് പുഗാലിയെ അടുത്തിടെ നിയമിച്ചിരുന്നു. ഇദേഹത്തിന്റെ നേതൃത്വത്തിലാണ് എന്‍ഡി ടിവിയുടെ മാതൃസ്ഥാപനമായ ന്യൂദല്‍ഹി ടെലിവിഷന്‍ കമ്പനിയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിന് കമ്പനി വില്ക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ എന്‍ഡിടിവി മാനേജ്മെന്റ് നിഷേധിച്ചിരുന്നു.
കമ്പനിയുടെ സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയ്യും രാധികയും വ്യക്തിപരമായും ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്സ് ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയും എന്‍ഡിടിവിയുടെ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ 61.45 ശതമാനവും കൈവശം വെക്കുന്നതായി കമ്പനി എക്സ്ചേഞ്ചിനെ അറിയിച്ചു. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വില തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു.
പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നതിനേക്കാള്‍ പ്രധാനം എന്‍ഡിടിവി ഏറ്റെടുക്കുന്നതിനാണ് അദാനി ഗ്രൂപ്പ് നല്‍കിയത്. ദൃശ്യമാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എന്‍ഡി ടിവിയെ അദാനി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: