ന്യൂദല്‍ഹി: ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഹ്രസ്വദൂര ഉപരിതല മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്ത് നിന്നാണ് ഡിആര്‍ഡിഒയും ഇന്‍ഡ്യന്‍ നാവികസേനയും ചേര്‍ന്ന് വെര്‍ടികല്‍ ലോഞ്ച് ഷോട് റേന്‍ജ് സര്‍ഫസ് ടു എയര്‍ മിസൈല്‍ വിഎല്‍-എസ്ആര്‍എസ്എഎം വിജയകരമായി പരീക്ഷിച്ചത്.
നാവികസേനയുടെ കപ്പലില്‍ നിന്ന് ആളില്ലാ ആകാശ മിസൈലിനെതിരെയാണ് പരീക്ഷണം നടത്തിയത്. വിഎല്‍-എസ്ആര്‍എസ്എഎം ഡിആര്‍ഡിഒ തദ്ദേശീയമായാണ് രൂപകല്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. വായുവിലൂടെ വളരെ അടുത്തുനിന്നുളള ആക്രമണങ്ങളെ നിയന്ത്രിക്കാനും തടുക്കാനും ഈ മിസൈല്‍ ഫലപ്രദമാണ്.
പരീക്ഷണ വിക്ഷേപണത്തില്‍ ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ച് മിസൈലിന്റെ സഞ്ചാരപാതയും പ്രകടനങ്ങളും നിരീക്ഷിച്ചിരുന്നു. റഡാര്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റം (ഇഒടിഎസ്),ചാണ്ഡീപൂര് ഐടിആറില്‍ വിന്യസിച്ച ടെലിമെട്രി സംവിധാനങ്ങള്‍ എന്നീ സംവിധാനങ്ങളിലൂടെയാണ് വിക്ഷേപണം നിരീക്ഷിച്ചത്.
മിസൈലിന്റെ വിജയകരമായ പരീക്ഷണത്തില്‍ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ നാവികസേനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വ്യോമാക്രമണ ഭീഷണികളെ ഇല്ലാതാക്കാനും ഇന്ത്യന്‍ നാവികസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുത്താനും മിസൈലിനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: