കൊച്ചി: ഒരു ജയില്‍ അന്തേവാസിയില്‍ നിന്ന് എഴുത്തിലേക്ക്… അതിലൂടെ സിനിമയിലേക്ക്… ഇതാണ് ഷാ തച്ചില്ലം എന്ന ആളുടെ ജീവിതം. ജയില്‍ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടത്തിയ ട്രാന്സിഷന് ത്രൂ ക്രിയേഷന് എന്ന കോഴ്സില്‍ പങ്കെടുക്കുകയും അതില്‍ നിന്നും സിനിമയെ കൂടുതല്‍ മനസ്സിലാക്കിയാണ് ഷാ തച്ചില്ലം എന്ന ജയില്‍ അന്തേവാസി. ഏകന്‍ അനേകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായത്.
വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മിച്ച് ചിദംബരം പളനിയപ്പനാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തത്. മണികണ്ഠന് ആചാരി, ഗാര്‍ഗി അനന്തന്, രാജേഷ് ശര്‍മ, മനോജ് കെ.യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ വിവിധ ഭാഗത്തുള്ള എട്ട് തിരക്കഥാകൃത്തുക്കള്‍ പരസ്പരം കാണാതെയും ആശയങ്ങള്‍ പങ്കുവെക്കാതെയും എഴുതിയ ഒറ്റ തിരക്കഥ എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.
ജയിലും പോലീസുമായി ബന്ധപ്പെട്ട് നില്ക്കുന്ന ചിത്രമായതിനാല്‍ തന്റെ ജീവിതാനുഭവങ്ങളുമായി ചിത്രത്തിന് സാമ്യമുണ്ട്. ചിത്രത്തിനായി തിരക്കഥ എഴുതാന്‍ ചിദംബരം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണ് എഴുതിയിരിക്കുന്നതെന്നും ഷാ തച്ചില്ലം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരം പളനിയപ്പന്‍, മണികണ്ഠന് ആചാരി, വിപിന്‍ പി.ജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: