കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലഹരിമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് നൈജീരിയന്‍ വനിത പിടിയില്‍. യുക്കാമോ ഒമിഡു എന്ന വനിതയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരെ കൊച്ചിയില്‍ എത്തിക്കും. ഇവര്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ ദിവസം പിടിയിലായ മുരളീധരന് നായര്‍ ലഹരി കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
കഴിഞ്ഞ ദിവം 30 കിലോ ലഹരി മരുന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 60 കോടി വിലമതിക്കുന്നതാണ് ഇത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം. തുടര്‍ പരിശോധനയ്ക്കായി മയക്കുമരുന്ന് സര്‍ക്കാര്‍ ലബോറട്ടറിയില്‍ അയച്ചിരിക്കുകയാണ്.
സിംബാബ്വേയില് നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന് നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയില്‍നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്കായി ഇയാള്‍ എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെ ബാഗേജ് പരിശോധന നടത്തിയപ്പോഴായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ യുക്കാമോയെ കുറിച്ച് വിവരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം ഇവരേയും പിടികൂടുകയായിരുന്നു. അതേസമയം ലണ്ടനില്‍ ഉള്ള ജന്നിഫര്‍ എന്ന വനിതയ്ക്കും ഇടപാടില്‍ പങ്കുള്ളതായും വെളിപ്പെടുത്തലുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ജന്നിഫറാണ് ഈ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. ദല്‍ഹിയില്‍ സോഫി എന്ന പേരിലുള്ളവരാണ് മയക്കുമരുന്ന് ഇടപാടുകളെ നിയന്ത്രിക്കുന്നത്. ഇതുപോലെ ഒരോ സ്ഥലങ്ങളിലും ജന്നിഫറിന്റെ മേല്‍നോട്ടത്തിനായി ആളെ നിയമിച്ചിട്ടുള്ളതായാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: