മണ്ണാര്‍ക്കാട്: കണ്ടമംഗലത്ത് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ആയിരത്തോളം വാഴകള്‍, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. സോജി പുതുപറമ്പില്‍, ബിന്ദു ചെമ്പകശ്ശേരി, ബോബി പള്ളി വാതില്ക്കല്, കെ.പി. ഹംസ, അലി തോട്ടാശ്ശേരി എന്നിവരുടെ വാഴയും തെങ്ങും ജാതിയും കവുങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചു.
ആനകള്‍ നാട്ടിറങ്ങാതിരിക്കാന് സ്ഥിരം സംവിധാനം വേണമെന്നും കൃഷിനാശത്തിന് തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി ഉണ്ടാവണമെന്നും കര്‍ഷകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിരുവിഴാംകുന്ന് മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് കാടുകയറ്റിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവയെ കണ്ടമംഗലത്തേക്കാണ് കയറ്റി വിട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടിയാണ് വനം വകുപ്പ് സ്വീകരിക്കേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. നേരത്തെ സ്ഥലം സന്ദര്‍ശിച്ച വനമന്ത്രി തിരുവിഴാംകുന്ന് മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് കണ്ടമംഗലം ഭാഗത്തും സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മന്ത്രി നേരിട്ട് കര്‍ഷകരമായി സംസാരിച്ച് പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ആര്യമ്പാവ് കെടിഡിസിയിലെത്തി ചര്‍ച്ച നടത്തിയ മന്ത്രി കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ കണ്ടില്ലെന്നും, നേരില്‍ കണ്ടാല്‍ മാത്രമെ കാര്യങ്ങള്‍ ബോധ്യമാവുകയുള്ളൂ എന്നും കര്‍ഷകര്‍ പറയുന്നു. ചില കര്‍ഷക പ്രതിനിധികളുമായി മാത്രം ചര്‍ച്ച നടത്തി പോയതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: