ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കുള്ള 30 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. അത്യാധുനിക ആയുധങ്ങള്‍ ഘടിപ്പിച്ച 30 പ്രിഡേറ്റര്‍ എംക്യൂ 9 ബി ഡ്രോണുകളാണ്, 22,000 കോടി രൂപയ്ക്ക് വാങ്ങുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനീസ്, പാക് അതിത്തികളിലും നിരന്തരമുള്ള നിരീക്ഷണങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുക. അതിര്‍ത്തികളിലെ ഏതു സംശയാസ്പദ നീക്കങ്ങളു, രാത്രിയില്‍ പോലും സൈന്യത്തികന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡ്രോണുകള്‍.
മിസൈലുകള്‍ അതീവ കൃത്യതതോടെ വിക്ഷേപിക്കാന്‍ കഴിവുള്ള ഇവയാണ്, അടുത്തിടെ അമേരിക്ക അല്‍ഖ്വയ്ദ നേതാവ് അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നുള്ള ഹെല്‍ഫയര്‍ മിസൈലുകളാണ് കാബൂളിലെ സവാഹിരിയുടെ താവളം തകര്‍ത്തത്. അമേരിക്കയിലെ ജനറല്‍ ഓട്ടോമിക്സ് ഗ്ളോബല്‍ കോര്പ്പറേഷന് ആണ് ഇവ നിര്‍മിക്കുന്നത്. 2020ല്‍ നാവിക സേന ഇത്തരം രണ്ട് ഡ്രോണുകള്‍ വാടകയ്ക്ക് എടുത്തിരുന്നു. മികച്ചവയെന്ന് തെളിഞ്ഞതിനാല്‍ വാടക നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: