തിരുവനന്തപുരം : ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളെ തുടര്‍ന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു.
അപര്‍ണ സ്വന്തം വീട്ടിലായിരുന്നു. ഇരുവര്‍ക്കും മൂന്നരവയസ്സുള്ള പെണ്‍കുട്ടിയുണ്ട്. രാജേഷ് ശനിയാഴ്ച വൈകിട്ട് വന്ന് അപര്‍ണയോടും കുട്ടിയോടും തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അപര്‍ണ പോകാന്‍ തയ്യാറായില്ല.
തുടര്‍ന്ന് വീട്ടിലെത്തിയ രാജേഷ് രാത്രി തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ഈ വിവരം അറിഞ്ഞ അപര്‍ണ ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. വലിയമല പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: