ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതൃത്വത്വത്തിനുള്ളില് വീണ്ടും രാജി. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ കത്ത് നല്‍കിയത്. അഭിമാനം പണയം വെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആന്ദ് ശര്‍മ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ രാജിക്കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നും തന്നെ ക്ഷണിക്കുന്നില്ല. അഭിമാനം പണയം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അടുത്തിടെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷ സ്ഥാനം ഗുലാംനബി ആസാദ് ഒഴിഞ്ഞതിനു പിന്നാലെയാണ് ആനന്ദ് ശര്‍മ രാജിവെച്ചിരിക്കുന്നത്. തുടരെയുള്ള രണ്ട് രാജികള്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്.
കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളില്‍ ഗുലാം നബി ആസാദിനൊപ്പം ആനന്ദ് ശര്‍മയും ഉണ്ടായിരുന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ഉപ നേതാവായിരുന്ന ആനന്ദ് ശര്‍മയെ ഏപ്രില്‍ 26ന് ആണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്മാന് ആയി നിയമിച്ചത്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ചുമതല ഗുലാം നബി ആസാദ് ഒഴിഞ്ഞതിന് ദിവസങ്ങള്‍ക്കുള്ളില്‍ ആനന്ദും ഒഴിഞ്ഞത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: