കുറ്റിപ്പുറം: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മലപ്പുറം കുറ്റിപ്പുറംതിരൂര് റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. പുത്തനത്താണി കുന്നത്തോടത്ത് സ്വദേശി അബ്ദുല്‍ ഖാദറിന്റെ (48) മരിച്ചു. ഭാര്യ റുഖിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടന്നപ്പോളായിരുന്നും അപകടം. അപകടത്തില്‍ ബൈക്കിന് പിന്നിലിരുന്ന ഭാര്യ പത്ത് അടിയിലേറെ ഉയരത്തില്‍ തെറിച്ച് വീണു. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: