ന്യൂദല്‍ഹി : ആസാദ് കശ്മീര്‍ പ്രസ്താവനയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെതിരെ നിയമോപദേശം തേടി ദല്‍ഹി പോലീസ്. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണി നല്കിയ പരാതിയിലാണ് നടപടി. ദല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ തുടര്‍ നടപടിയൊന്നും സ്വീകരിക്കാതിരുന്നതോടെ അഭിഭാഷകന് ഡിസിപിക്കും പരാതി നല്‍കുകയായിരുന്നു.
ഇതോടെ ജലീലിനെതിരായ കരുക്ക് മുറുകുകയും സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് ദല്‍ഹി പോലീസ് ഇത് കൈമാറുകയും ചെയ്യുകയായിരുന്നു. ഒപ്പം ജലീലിനെതിരെ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശവും തേടി.
പാക് അധീന കശ്മീരിനെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് പറഞ്ഞുകൊണുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഇതിനെ ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: