Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൈപ്പിലൂടെ കുടിവെള്ളം എല്ലാ കുടുംബങ്ങളിലേക്കും

നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ 'ഹര്‍ഘര്‍ ജല്‍' എന്ന ജല്‍ ജീവന്‍ പദ്ധതി വലിയ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ വീട്ടിലും പൈപ്പുകള്‍ വഴി കുടിവെള്ളം എത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ഘര്‍ ജല്‍' ഉത്സവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 06:00 am IST
in Article

ഈ അമൃതകാലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച വലിയ ലക്ഷ്യങ്ങളില്‍ മൂന്ന് സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതിലുള്ള അഭിമാനം പങ്കിട്ടുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്.  

ലക്ഷ്യംഒന്ന്: രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളില്‍  പൈപ്പ് വഴി കുടിവെള്ളം എത്തിച്ചു.  എല്ലാ വീട്ടിലും കുടിവെള്ളം  എത്തിക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങളുടെ വലിയ വിജയമാണിത്. കൂട്ടായ പരിശ്രമത്തിന്റെ മികച്ച ഉദാഹരണവും.

ലക്ഷ്യം രണ്ട്: എല്ലാ വീടുകളിലും  പൈപ്പ് വെള്ളം എത്തിക്കുന്ന,  ആദ്യ ‘ഹര്‍ ഘര്‍ ജല്‍’ സര്‍ട്ടിഫൈഡ് സംസ്ഥാനമായി മാറിയ ഗോവയെ അദ്ദേഹം അഭിനന്ദിച്ചു. ഈ നേട്ടം കൈവരിച്ച ആദ്യ കേന്ദ്ര ഭരണ പ്രദേശങ്ങളായി ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും മാറിയെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും ഉടന്‍ തന്നെ പട്ടികയില്‍ ഇടംപിടിക്കും-അദ്ദേഹം പറഞ്ഞു.

ലക്ഷ്യം മൂന്ന്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷം ഗ്രാമങ്ങളെ തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനത്തില്‍ നിന്ന് മുക്തമാക്കി. ഏതാനും വര്‍ഷം  മുമ്പ് രാജ്യം വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചതിന് ശേഷം, ഗ്രാമങ്ങള്‍ക്ക് വെളിയിട വിസര്‍ജന മുക്ത പദവി കൈവരിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇത്തരം ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ടോയ്‌ലറ്റുകള്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, മലിന ജല നിര്‍മ്മാര്‍ജ്ജനം, ഗോവര്‍ധന്‍ പദ്ധതി എന്നിവ ഉണ്ടായിരിക്കും. അത്തരത്തില്‍ രാജ്യത്ത് ഇപ്പോള്‍ ഒരു ലക്ഷം ഗ്രാമങ്ങളാണുള്ളത്.

വികസിത ഇന്ത്യ-വിക്ഷിത് ഭാരത് എന്നത് സാക്ഷാത്കരിക്കുന്നതില്‍ ജലക്ഷാമം വലിയ തടസ്സമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജലസുരക്ഷാ പദ്ധതികള്‍ക്കായി  8 വര്‍ഷമായി അക്ഷീണം പ്രയത്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജലസുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബഹുമുഖ സമീപനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ‘ക്യാച്ച് ദ റെയിന്‍’, ‘അടല്‍ ഭൂജല്‍ പദ്ധതി’, എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍, നദീജലം, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളെ പറ്റിയും പരാമര്‍ശിച്ചു. ഇന്ത്യയിലെ റാംസര്‍ തണ്ണീര്‍ത്തട പ്രദേശങ്ങളുടെ എണ്ണം 75 ആയി ഉയര്‍ന്നു, അതില്‍ 50 എണ്ണം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃതകാലത്തിന് ഇതിലും നല്ലൊരു തുടക്കം ഉണ്ടാകില്ല. വെറും 3 വര്‍ഷത്തിനുള്ളില്‍ 7 കോടി ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് വെള്ളവുമായി ബന്ധിപ്പിക്കുന്നതിനുള്ള നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം 7 പതിറ്റാണ്ടിനിടെ 3 കോടി കുടുംബങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് ഏകദേശം 16 കോടി ഗ്രാമീണ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വെള്ളത്തിനായി പുറം സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ അടിസ്ഥാന ആവശ്യത്തിനായി പോരാടുന്ന ഗ്രാമത്തിലെ ഇത്രയും വലിയ ജനസമൂഹത്തെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് 3 വര്‍ഷം മുമ്പ് ചെങ്കോട്ടയില്‍ നിന്ന് എല്ലാ വീട്ടിലും പൈപ്പ് വെള്ളം ലഭിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3,60,000 കോടി രൂപയാണ് ഇതിനു  വേണ്ടി ചെലവഴിക്കുന്നത്. നിരന്തര പ്രയത്നത്തിന്റെ ഫലമായാണ് 7 പതിറ്റാണ്ടിനിടെ ചെയ്തതിന്റെ ഇരട്ടിയിലധികം ജോലികള്‍ വെറും 3 വര്‍ഷം കൊണ്ട് രാജ്യം ചെയ്തത്.

ഭാവിതലമുറയ്‌ക്കും സ്ത്രീകള്‍ക്കുമാണ്  ‘ഹര്‍ ഘര്‍ ജലി’ന്റെ പ്രയോജനം. ജലക്ഷാമത്തിന്റെ  ദുരിതം ഏറ്റവും അധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. പദ്ധതി സ്ത്രീകളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തും. ‘ജല്‍ ജീവന്‍ അഭിയാന്‍’ വെറുമൊരു ഗവണ്‍മെന്റ് പദ്ധതിയല്ല, മറിച്ച് സമൂഹം, സമൂഹത്തിനായി നടത്തുന്ന പദ്ധതിയാണ്, അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തം, പരിപാടിയില്‍ ഭാഗമാകുന്നവരുടെ പങ്കാളിത്തം, രാഷ്‌ട്രീയ ഇച്ഛാശക്തി, വിഭവങ്ങളുടെ പരമാവധി വിനിയോഗം എന്നിങ്ങനെ നാലു തൂണുകളാണ് ജല്‍ ജീവന്‍ മിഷന്റെ വിജയത്തിന്റെ അടിസ്ഥാനം. പ്രദേശവാസികള്‍ക്കും ഗ്രാമസഭകള്‍ക്കും മറ്റ് പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്കും ഇതില്‍ വലിയ  പങ്കുണ്ട്. സ്ത്രീകള്‍ക്ക് ജലപരിശോധനയ്‌ക്ക് പരിശീലനം നല്‍കുകയും ‘പാനിസമിതി’യിലെ അംഗങ്ങളാക്കുകയും ചെയ്തതും വലിയ നേട്ടമാണ്. ജനങ്ങളുടെ ശക്തി, സ്ത്രീ ശക്തി, സാങ്കേതികവിദ്യയുടെ ശക്തി എന്നിവയാണ് ജല്‍ ജീവന്‍ മിഷനെ ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: narendramodiDrinking Water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.