പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിവാഹാലോചന വരുന്നവര്‍ക്ക് അതു നടക്കും. സ്ഥാനമാറ്റം ലഭിക്കും. ആവശ്യത്തിലധികം സുഖഭോഗ വസ്തുക്കള്‍ ലഭിക്കും. കുടുംബസ്വത്ത് ഭാഗിക്കും. ശത്രുപീഡകളാലും ചില്ലറ രോഗങ്ങളാലും ക്ലേശമനുഭവിക്കേണ്ടിവരും. വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാമ്പത്തികനില മെച്ചപ്പെടും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വരുമാനം വര്‍ധിക്കും. പിതാവില്‍നിന്ന് പലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാനിടവരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായങ്ങളുണ്ടാകും. ആരോഗ്യനില തൃപ്തികരമല്ല. ഏജന്‍സി ഏര്‍പ്പാടില്‍നിന്ന് ലാഭമുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മനോവിഷമം കൂടും. ഭാര്യയുമായി ഭിന്നിച്ചുനില്‍ക്കേണ്ടിവരും. ആലോചനശക്തി കൂടും. വാഹനം, ഭൂമി എന്നിവ വാങ്ങും. കച്ചവടത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെങ്കിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ബിസിനസില്‍ വന്നുചേരും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സാമ്പത്തികമായി അനുകൂല സമയമല്ല. നിസ്സാരകാര്യങ്ങളില്‍പ്പോലും കലഹിക്കും. സ്വയംകൃതമായിശത്രുക്കളെ സൃഷ്ടിക്കും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. വാഹനം, സ്വത്ത് എന്നിവയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പട്ടാളം, പോലീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന് സാധ്യതയുണ്ട്. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. ഭൂമി വാങ്ങാന്‍ യോഗമുണ്ട്. കര്‍മമണ്ഡലത്തില്‍ മാറ്റം വരുത്തും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയിലുള്ള ബിസിനസ് ഒഴിവാക്കേണ്ട സന്ദര്‍ഭമുണ്ടാകും. കൂടാതെ ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ദാമ്പത്യസുഖം കുറയും. ആരോഗ്യനില മെച്ചപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ബിസിനസില്‍നിന്നുള്ള വരുമാനത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചിലര്‍ക്ക് ദേഹാരിഷ്ടങ്ങളുണ്ടാകും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. കണ്ണിന് അസുഖങ്ങള്‍ പിടിപെടാം. എല്ലു സംബന്ധമായി ആശുപത്രിവാസം അനുഭവിക്കാനിടയുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
നിരവധി കാലമായി വച്ചുപുലര്‍ത്തിയ പല ആഗ്രഹങ്ങളും സാധിക്കുന്നതാണ്. പത്രപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനില്ക്കും. ഭൂസ്വത്ത് വില്‍പ്പന നടത്തും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ജോലി ലഭിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഗൃഹാന്തരീക്ഷം പൊ
തുവേ തൃപ്തികരമായിരിക്കും. വായ്പയെടുത്ത് ബിസിനസ് തുടങ്ങി അതില്‍ വിജയം കണ്ടെത്തും. സന്താനങ്ങളുടെ ജോലിക്കാര്യത്തില്‍ തീരുമാനമാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതുകൊണ്ട് വിജയം പ്രതീക്ഷിക്കാം. കര്‍മരംഗം പുഷ്ടിപ്പെടും. സുഹൃത്തുക്കള്‍ മുഖേന സഹായമുണ്ടാകും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. പത്രപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും ധനാഗമം കൂടുതല്‍ പ്രതീക്ഷിക്കാം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വീട് ഭാഗംവച്ച് തറവാട്ടില്‍നിന്ന് മാറിത്താമസിക്കാനിടയുണ്ട്. മാസത്തിന്റെ ആദ്യം സാമ്പത്തിക പ്രയാസമനുഭവപ്പെടും. വിദേശയാത്രക്ക് സാധ്യതയുണ്ട്. വാഹനയോഗമുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ആപത്താണ്. കുടുംബത്തില്‍ സുഖവും സമാധാനവും കുറയും. ദാമ്പത്യസുഖം കുറയും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താനിടവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: