സോഫിയ (ബള്‍ഗേറിയ): അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അന്തിം പംഗല്‍. ഈ വിഭാഗത്തില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാതാരം എന്ന റിക്കോഡാണ് പംഗല്‍ സ്വന്തമാക്കിയത്.
വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖ്സ്താന്റെ അറ്റ്ലിന് ഷാഗയേവയെ കീഴടക്കിയാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്.
ഹരിയാണയിലെ ഭഗാന ഗ്രാമത്തില്‍ ജനിച്ച 17 കാരിയായ പംഗല്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഒലീവിയ ആന്‍ഡ്രിച്ചിനെ അട്ടിമറിച്ചിരുന്നു.
മറ്റുമത്സരങ്ങളില്‍ ഇന്ത്യയുടെ സോനം മാലിക്കും പ്രിയങ്കയും പ്രിയ മാലിക്കും വെള്ളി മെഡല്‍ നേടി. സോനം 62 കിലോ വിഭാഗത്തിലും പ്രിയങ്ക 65 കിലോ വിഭാഗത്തിലും പ്രിയ മാലിക് 76 കി.ഗ്രാം വിഭാഗത്തിലുമാണ് മത്സരിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 14 മെഡലുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: