കൊല്ലം: കര്‍ഷക മോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷികോത്സവങ്ങള്‍ നടത്തി. കൊട്ടാരക്കരയില്‍ മുന്‍ മിസോറാം ഗവര്‍ണറും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജൈവകൃഷി സമ്മേളനത്തിന് കര്‍ഷകമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റെ സുരേഷ് ആറ്റുപുറത്ത് നേതൃത്വം നല്കി. കാര്‍ഷിക ഉപകരണ വിതരണം അജയകുമാര്‍ കോട്ടാത്തല നിര്‍വഹിച്ചു.
കരുനാഗപ്പള്ളിയില്‍ നടന്ന കര്‍ഷക സമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി ആര് നായര്‍ ഉദ്ഘാനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ചവറ, സംസ്ഥാന സമിതി അംഗം അനില്‍ വാഴപ്പള്ളി, ജില്ലാ സെക്രട്ടറി രാജീവ് തേവലക്കര, രാജു മഹിമ എന്നിവര്‍ സംസാരിച്ചു. തൃക്കടവൂരില്‍ കര്‍ഷക വന്ദനം രാജേഷ് കടവുരിന്റെ അധ്യക്ഷതയില്‍ ബി.ജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂരില്‍ ജി രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ബിജെപി കൊല്ലം ജില്ലാ ജന:സെക്രട്ടറി വയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു. കുണ്ടറയില്‍ കര്‍ഷക വന്ദനം അഡ്വ:സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ബിജെപി ജില്ലാ ജന:സെക്രട്ടറി അഡ്വ: വിനോദ് ഉദ്ഘാടനം ചെയ്തു. ചവറയില്‍ ജയന് സാഗരയുടെ അധ്യക്ഷതയില്‍ കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ചവറ ഉദ്ഘാടനം ചെയ്തു.
കിളികൊല്ലൂര്‍ നടന്ന കര്‍ഷക വന്ദനം സുരേഷ് ലാലിന്റെ അധ്യക്ഷതയില്‍ ഹരീഷ് തെക്കടം ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ വടമണ്ണില്‍ രാജുവിന്റെ അധ്യക്ഷതയില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റെ പത്മകുമാരി ഉദ്ഘാടനം ചെയ്തു. കഷമോര്ച്ച ജില്ലാ ജന:സെക്രട്ടറി വടമണ്‍ ബിജു, ആലഞ്ചേരി ജയചന്ദ്രന് എന്നിവര്‍ കാര്‍ഷികോപകരണ വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: