തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ സിപിഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ബിജെപി ശനിയാഴ്ച സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ ധർണ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും.
മാറി മാറി കേരളം ഭരിച്ച ഇടത്- വലത് മുന്നണികൾ സഹകരണബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിക്കലും അഴിമതിയും ഉൾപ്പെടെ വ്യാപകമായ ക്രമക്കേടുകളാണ് നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തിനാണ് തിരുവനന്തപുരത്ത് തുടക്കം കുറിക്കുക.
സുതാര്യത ഉറപ്പാക്കാതെ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. സഹകരണ മേഖലയെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ ഇത്തരം അഴിമതി പരമ്പര അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: