കൊല്ലം: രാജ്യത്തിന്റെ 76മത് സ്വാതന്ത്ര്യദിനാഘോഷം വര്ണശമ്പളമായ ചടങ്ങുകളോടെ ജില്ലാ കോടതിയില്‍ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ബി സ്നേഹലത പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നേരെ ഉയര്‍ന്നുവരുന്ന എല്ലാ വെല്ലുവിളികളേയും നാം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ജില്ലാ ജഡജ് പറഞ്ഞു.
ഓരോ സ്വാതന്ത്ര്യദിനാഘോഷവും നമ്മുടെ രാജ്യത്തോടുള്ള കടമകളെയും ഉത്തരവാദിത്വത്തെയും കൂടി ഓര്‍മിപ്പിക്കുന്നതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിയെ തടസപ്പെടുത്തുമെന്നും എം.ബി. സ്നേഹലത പറഞ്ഞു. മണ്മറഞ്ഞ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കല്‍, ദേശഭക്തി ഗാനാലാപനം തുടങ്ങി വിവിധ പരിപാടികള്‍ കോടതി ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ചു. കൊല്ലം ജില്ലയിലെ സഹന്യായാധിപരും പങ്കെടുത്തു. കൊല്ലം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍. അനില്‍കുമാര്‍ ജില്ലാ കോടതി ശിരസ്തദാര്‍ പി. സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: