കൊച്ചി : കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ളാറ്റില്‍ ഒളിപ്പിച്ചെന്ന കേസിലെ പ്രതി അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കാന്‍ വൈകിയേക്കും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ ഉള്‍പ്പെട്ട അര്‍ഷാദിന്റെ കോടതി നടപടികള്‍ പൂര്‍ത്തിയാകത്തതാണ് കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കൊച്ചി പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ ഇതുവരെ നല്കനും സാധിച്ചിട്ടില്ല.
യുവാവിനെ കൊലപ്പെടുത്തിയശേഷം എറണാകുളം വിട്ട അര്‍ഷാദിനെ ബുധനാഴ്ച മഞ്ചേശ്വരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലാവുമ്പോള്‍ ഇയാളില്‍ നിന്നും എംഡിഎംഎയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയേക്കും. തുടര്‍ന്ന് കോടതി അനുമതിയില്‍ കൊച്ചിയിലേക്ക് എത്തിക്കും. ഇതിനായി കൊച്ചിയില്‍ നിന്നുള്ള പോലീസ് കാസര്‍കോഡ് എത്തിയിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഫ്ളാറ്റിലെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷമേ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിന് മൊഴി നല്കിയ മൊഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക: