കൊച്ചി : ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതീ പ്രകാശന് തിരുവോണ സമ്മാനമായി ഒരുക്കിയ പുസ്തകപ്പെട്ടി തയ്യാറാക്കി. പ്രമുഖരായ പത്ത് എഴുത്തുകാരുടെ കൃതികളടങ്ങിയതാണ് പെട്ടി.
പ്രകാശനം പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവി നിര്‍വ്വഹിച്ചു. മനേക ഗാന്ധി, ബി.സന്ധ്യ. ഐ.പി.എസ്., ഡോ. ഗോപി പുതുക്കോട്, സ്വാമി നന്ദാത്മജാനന്ദ, എസ്. അനന്തനാരായണന്‍ , പി.പി.ശ്രീധരനുണ്ണി, വേണു വാരിയത്ത്, വെണ്ണല മോഹന്‍ , മണി കെ. ചെന്താപ്പൂര്, മാത്യുസ് അവന്തി എന്നവരാണ് പുസ്തകങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഭാരതീയേതിഹാസങ്ങളുടേയും, ദേശഭക്ത്തിയുടേയും, ശാസ്ത്ര, സാഹിത്യ ,സംസ്കാരത്തിന്റേയും ജീവിതമൂല്യങ്ങളുടേയും നാടോടി വിജ്ഞാനത്തിന്റേയുമെല്ലാം പുത്തനറിവുകള്‍ പകര്‍ന്നുതരുന്ന, കുട്ടികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് ഒരോന്നുമെന്ന് ബാലസാഹിതീ പ്രകാശന് സംയോജകന്‍ പ്രഭമാഷ് പറഞ്ഞു. ബാലഗോകുലം സംഘടനാ സംവിധാനം വഴി പുസ്തകങ്ങള്‍ വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: