Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയുടെ ചാരപ്പണിയെ പ്രതിരോധിച്ച് ഭാരതം

അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അപരിഷ്‌കൃത മനസ്സാണ് ചൈനയിലെ ഭരണനേതൃത്വത്തെ നയിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 18, 2022, 05:00 am IST
in Editorial

ഭാരതം പ്രകടിപ്പിച്ച ആശങ്കകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചൈനയുടെ ചാരക്കപ്പലിന് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍യിരിക്കുകയാണല്ലോ. ഭാരതത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആറുദിവസം വൈകിയാണ് ചൈനീസ് കപ്പലായ യുവാന്‍ വാങ്-5 ലങ്കന്‍ തീരത്ത് എത്തിയിരിക്കുന്നത്. ഭാരതത്തിന്റെ പരാതി പരിഗണിച്ച് കപ്പലിന്റെ വരവ് നീട്ടിവയ്‌ക്കണമെന്ന് ചൈനയോട് ലങ്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരസ്പരധാരണയോടെയാണ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും, ഇന്ധനം നിറയ്‌ക്കാനും മറ്റുമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും ലങ്കന്‍ സര്‍ക്കാരിന്റെ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്‌ക്ക് നിരുപാധികം കീഴടങ്ങില്ലെന്ന സൂചനയാണിത്. ഇതുകൊണ്ടാവാം, സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ചില രാജ്യങ്ങള്‍ ശ്രീലങ്കയ്‌ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം കുറ്റപ്പെടുത്തിയത്. ചൈനയുടെ സമുദ്ര ഗവേഷണങ്ങളെ ശരിയായ രീതിയില്‍ കാണണമെന്നും, ശ്രീലങ്കയുമായുള്ള തങ്ങളുടെ സഹകരണം തടസ്സപ്പെടുത്തരുതെന്നും ചൈന പറയുകയുണ്ടായി. ഈ അവകാശവാദങ്ങളൊന്നും ഭാരതം മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇരട്ട നാക്കുകൊണ്ട് സംസാരിച്ച് ലോകത്തെ കബളിപ്പിക്കുകയെന്നത് അവരുടെ വിദേശനയത്തിന്റെ ഭാഗമാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് രാജ്യത്തിന്റെ സുരക്ഷാപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന സംഭവങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്.

ചൈനീസ് ചാരക്കപ്പലിന്റെ വരവ് ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും ഫലപ്രദമായി നേരിടാന്‍ ഭാരതം ശക്തമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കിയത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്.  യുവാന്‍ വാങ്-5 ഗവേഷണക്കപ്പലാണെന്ന് ചൈന പറയുന്നത് ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ കപ്പല്‍ രണ്ടുവിധത്തില്‍ ഉപയോഗിക്കാം. ഗവേഷണത്തിനു പുറമെ ചാരപ്പണി നടത്താനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. ബഹിരാകാശ-ഉപഗ്രഹ നിരീക്ഷണത്തിനും, ഭൂഖണ്ഡാനന്തര മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇതിനു കഴിയും. 750 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷിക്കാന്‍ കഴിവുള്ളതുകൊണ്ട് കിഴക്കന്‍ തീരത്തെ ഭാരതത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ റഡാറില്‍ പതിയും. യുവാന്‍ വാങ് പരമ്പരയില്‍പ്പെടുന്ന മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ്-5. ഗവേഷണത്തിന്റെ മറവില്‍ ചാരപ്രവര്‍ത്തനത്തിനാണ് ചൈന ഇത് ഉപയോഗിക്കുന്നതെന്ന് ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലങ്കന്‍ തീരത്തേക്കുള്ള വരവ് ലക്ഷ്യം വയ്‌ക്കുന്നത് ഭാരതത്തെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ലങ്കയുടെ ഹംബന്‍തോട്ട തുറമുഖം തൊണ്ണൂറ്റിയൊന്‍പത് വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിട്ടുള്ളതാണ്. ഇതിനെതിരെ അന്നുതന്നെ ഭാരതം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഈ തുറമുഖം ചൈന സ്വന്തമാക്കിയതുപോലെയാണ്. വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ലങ്കയെ കടക്കെണിയില്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതുകൊണ്ടാണ് ചാരക്കപ്പലിന് അനുമതി നല്‍കാന്‍ ലങ്ക നിര്‍ബന്ധിതമായത്. ലങ്ക അടുത്തിടെ സാമ്പത്തിക കുഴപ്പങ്ങളില്‍ അമര്‍ന്നപ്പോള്‍ ചൈന സഹായത്തിനെത്തിയില്ല. എന്നാല്‍ ഭാരതം കയ്യയച്ച് സഹായിക്കുകയും ചെയ്തു.

ചൈനീസ് ചാരക്കപ്പലിന്റെ വരവ് മുന്നില്‍ കണ്ട് തന്ത്രപരമായ ചില നീക്കങ്ങള്‍ ഭാരതം നടത്തിയിരുന്നു. സമുദ്ര നിരീക്ഷണത്തിനുള്ള ഡോര്‍ണിയര്‍ 228 വിമാനം ശ്രീലങ്കയ്‌ക്ക് നല്‍കിയതാണ് ഇതിലൊന്ന്. ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നല്‍കിയതിനുശേഷം ലങ്കന്‍ വ്യോമസേന ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.  ഇതിനു പിന്നാലെയാണ് ചാരക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള 750 കിലോമീറ്റര്‍ ചുറ്റളവില്‍ സിഗ്നല്‍ മതില്‍ തീര്‍ത്ത് ഭാരതത്തിന്റെ നിരീക്ഷണ കപ്പല്‍ നിലയുറപ്പിച്ചിട്ടുള്ളത്. അത്യന്താധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച  ഈ കപ്പലിന് ഭാരതത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ തടയാനാവും. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കാത്ത ചൈന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതിനു പുറമെ ശ്രീലങ്കയെയും നേപ്പാളിനെയും പോലുള്ള ചെറുരാജ്യങ്ങളെ ഭാരതത്തിനെതിരാക്കുകയെന്നതാണ് ചൈനയുടെ തന്ത്രം. പാകിസ്ഥാന്‍ പണ്ടുമുതലേ ചൈനയുടെ താളത്തിനു തുള്ളി ഭാരതത്തിനെതിരെ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അപരിഷ്‌കൃത മനസ്സാണ് ചൈനയിലെ ഭരണനേതൃത്വത്തെ നയിക്കുന്നത്.

Tags: indiachinaചാരപ്രവൃത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.