ചെന്നൈ: തമിഴ്നാടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന അധ്യാപിക ദേശീയ പതാക ഉയര്‍ത്തിയില്ല. താന്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ സമുദായത്തിലെ അംഗമായതിനാല്‍ പതാക ഉയര്‍ത്താനോ അതിനെ അഭിവാദ്യം ചെയ്യാനോ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു പ്രധാനാധ്യാപിക.
സ്കൂളിലെ പ്രധാനാധ്യാപിക തമിള്‍ ശെല്‍വി ആണ് പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചത്. താന്‍ യാക്കോബായ ക്രിസ്ത്യനാണെന്നും തങ്ങള്‍ക്ക് ദൈവത്തെയല്ലാതെ മറ്റൊന്നിനെയും അഭിവാദ്യം ചെയ്യാന്‍ പാടില്ലെന്നും തമിള്‍ ശെല്‍വി പറയുന്നു. “ഞാന്‍ പതാകയെ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ദൈവത്തെ മാത്രമെ അഭിവാദ്യം ചെയ്യാന്‍ പാടുള്ളൂ. അതുകൊണ്ട് അസി. ഹെഡ്മിസ്ട്രസിനോട് പതാക ഉയര്‍ത്താന്‍ ഞാന്‍ പറഞ്ഞു”- തമിള്‍ ശെല്‍വി അഭിപ്രായപ്പെടുന്നു. ഇവര്‍ ഈ വര്‍ഷം സ്കൂളില്‍ നിന്നും വിരമിക്കാനിരിക്കുകയാണ്.
തമിള്‍ ശെല്‍വി ഒരു മതത്തോട് അമിതമായ ചായ് വ് കാണിക്കുന്നതായി ആരോപിക്കപ്പെടുന്നു. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാവുമ്പോള് അത്തരം ചായ് വുകള്‍ കാണിക്കരുതെന്നുണ്ട്. എന്തായാലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഹര് ഘര്‍ തിരംഗ പരിപാടിയിലൂടെ ഇന്ത്യയിലാകെ ദേശീയ പതാക പാറിപ്പറന്ന സ്വാതന്ത്ര്യദിനമായിരുന്നു ഇത്തവണത്തേത്. 75ാം സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ കൂടി ജനങ്ങള്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയതോടെ ഇക്കുറി 30 കോടിയുടെ പതാകകളാണ് വിറ്റഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: