ന്യൂയോര്‍ക്ക് : മതനിന്ദയുടെ പേരില്‍ എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെ കത്തിയാക്രമണം നടത്തിയ മതതീവ്രവാദിയായ ഹാദി മതാറിനെ സ്വാധീനിച്ചത് മതമൗലികവാദികളുടെ മെക്കയായ ലബനനില്‍. അവിടെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചെത്തിയതോടെയാണ് ഹാദി മതാറില്‍ മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അവന്റെ അമ്മ സില്‍വാന ഫര്‍ദോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
രണ്ട് തരം മിലിറ്റന്റ് (സായുധ) ഇസ്ലാം ലെബനനിലുണ്ട്. ഒന്ന് ഷിയ സായുധ ഗ്രൂപ്പായ ഹെസ്ബൊള്ളയാണ്. (ദൈവത്തിന്റെ പാര്‍ട്ടി എന്നാണ് വിളിക്കപ്പെടുന്നത്.)രണ്ടാമത്തേത് സുന്നി റാഡിക്കല്‍ ഗ്രൂപ്പാണ്. ഇവര്‍ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ലെബനനിലെ പ്രതിസന്ധിയുടെ രണ്ട് മഴുക്കളായാണ് ഈ രണ്ടു ഗ്രൂപ്പുകളെയും കാണുന്നത്. ഇറാനില്‍ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവം ലെബനനില്‍ മാറ്റം വരുത്തി. ഇറാനിലെ പുതിയ മതനേതാക്കള്‍ പലരും അതിന് മുന്‍പ് ലെബനനില്‍ കഴിഞ്ഞവരാണ്. ജിഹാദി ഗ്രൂപ്പുകള്‍ ഇവിടെ 1990 മുതല്‍ സജീവമാണ്.
“2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദര്‍ശിച്ചത്. തിരിച്ചെത്തിയ ഹാദിയുടെ സ്വഭാവം പൂര്‍ണ്ണമായും മാറി. പഠനം പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം മുറിയില്‍ ഒതുങ്ങിക്കൂടി. മാസങ്ങളോളം തന്നോടോ സഹോദരിയോടെ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണരുകയുമായിരുന്നു പതിവ്. വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന് പ്രകോപിതനായി. അവന് മതപഠനമായി താല്പര്യം”- അമ്മ പറയുന്നു.
അതായത് പിതാവിനെ സന്ദര്‍ശിക്കാന്‍ ലബനില്‍ പോയ ഹാദി മതാര്‍ ഷിയാകളുമായി ബന്ധപ്പെട്ട ഒരു വിഭാഗത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുവെന്നാണ് അമ്മയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമൊക്കെ ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് അറിവില്ലെന്ന് ഇറാന് നിഷേധിച്ചിരുന്നെങ്കിലും സംഭവിച്ചത് ദൈവികമായ പ്രതികാരമാണെന്ന് ഇറാന് പറഞ്ഞതില്‍ ഇക്കാര്യം വ്യക്തമാണ്. ഹാതി മാതറിന്റെ തീവ്രമതവല്‍ക്കരണം നടന്നത് ലെബനനിലാണ്. സല്മാന് റുഷ്ദിയെ കുത്തിവീഴ്ത്തിയ ഹാദി മതാറിനെ തീവ്രമതവാദിയാക്കി യത് കുടിയേറ്റത്തിലൂടെ ഇസ്ലാം രാജ്യമായ ലെബനനിലെ ഷിയാ കേന്ദ്രങ്ങള്‍ അതും ഷിയാ കേന്ദ്രങ്ങളിലാണ്. കാരണം ഷിയാകളുടെ ആത്മീയ നേതാവായ ആയത്തൊള്ള ഖൊമേനി 1989ലാണ് സല്മാന് റുഷ്ദിയെ വധിക്കാന്‍ വിശ്വാസികള്‍ക്ക് ഫത്വ ഇറക്കിയത്.
പശ്ചിമേഷ്യയില്‍ മെഡിറ്ററേനിയന്‍ തീരത്തുള്ള ഇസ്രയേല്‍ കഴിഞ്ഞാല്‍ മുസ്ലീം ഭൂരിപക്ഷമില്ലാത്ത രാജ്യമായിരുന്നു ലെബനന്. എന്നാല്‍ മുസ്ലിം ന്യൂനപക്ഷപ്രദേശമായ ലെബനന് ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. മൂസ്ലിങ്ങള്‍ കുടിയേറ്റത്തിലൂടെ ലെബനനെ കീഴടക്കുകയായിരുന്നു. തുടര്‍ച്ചയായി ആസൂത്രിതമായ മുസ്ലിം കുടിയേറ്റമാണ് മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കിയത്. ലെബനനില്‍ ഇപ്പോള്‍ 61 ശതമാനം മുസ്ലിങ്ങളാണ്. 33 ശതമാനേ ക്രിസ്ത്യാനികള്‍ ഉള്ളൂ. മുസ്ലിങ്ങളില്‍ 30 ശതമാനം സുന്നികളാണെങ്കില്‍ മറ്റൊരു 30 ശതമാനം ഷിയാകളാണ്. ബൈബിളില്‍ തന്നെ ധാരാളം പരാമര്‍ശങ്ങളുള്ള ഒരു ക്രിസ്ത്യന്‍ രാജ്യമായിരുന്നു ലെബനോന്. സുറിയന്‍ ക്രിസ്താനികളായിരുന്നു ഇവിടെ അധികവും. പക്ഷെ ഈ സംസ്കാരത്തെ പൂര്‍ണ്ണമായും മുസ്ലിം കുടിയേറ്റത്തിലൂടെ തുടച്ചുനീക്കപ്പെട്ടു. ഭരണാധികാരികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഒരു രാജ്യം മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായി മാറാന്‍ അധികം നാളെടുക്കില്ലെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് കറ കളഞ്ഞ ക്രിസ്ത്യന്‍ രാഷ്ട്രമായ ലെബനില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിത്തീര്‍ന്ന കഥ.
എങ്ങിനെയാണ് കൃത്യമായ ആസൂത്രണത്തോടെ ലെബനനെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കിയതെന്ന് ഒരു പിടി ട്വീറ്റുകളിലൂടെ പങ്കജ് സക്സേന വിശദീകരിക്കുന്നു. സമീപകാലത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ഒരു രാജ്യത്തെ ബോധപൂര്‍വ്വമുള്ള ആസൂത്രിത കുടിയേറ്റങ്ങളിലൂടെ തങ്ങളുടെ ആധിപത്യത്തിന് കീഴിലുള്ള പ്രദേശമാക്കി മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: