ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഫോറത്തിന് (ഐടിഎഫ്) വേണ്ടി ഇന്ത്യയുടെ ടെക്നോളജി ഇന്‍ഫര്‍മേഷന്‍, ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് അസസ്മെന്റ് കൗണ്‍സിലും (ടിഫാക്) ഫ്രാന്‍സിലെ ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ച കാര്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.
ഇന്ത്യന്‍ ഗതാഗത മേഖലയിലെ ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കും. 2022 ജൂലൈ ആറിനാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാര്‍ പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ പുതിയ ശാസ്ത്രീയ ഫലങ്ങള്‍, പുതിയ നയ ഉള്‍ക്കാഴ്ചകള്‍, ശാസ്ത്രീയ ഇടപെടല്‍ വര്‍ധിപ്പിച്ച് ശേഷി വര്‍ധിപ്പിക്കുക, ഇന്ത്യയിലെ ഗതാഗത മേഖലയിലെ ഡീകാര്‍ബണൈസേഷനുള്ള സാങ്കേതിക ഓപ്ഷനുകള്‍ തിരിച്ചറിയല്‍ എന്നിവയിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: