കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 02/2023 ബാച്ചിലേക്ക് അസിസ്റ്റന്റ് കമാന്ഡന്റുകളെ റിക്രൂട്ട് ചെയ്യുന്നു. ജനറല്‍ ഡ്യൂട്ടി, കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍-എസ്എസ്എ), ടെക്നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്, ലോ) ബ്രാഞ്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികയാണിത്. 56100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. വിശദവിവരങ്ങളടങ്ങിയറിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in ല്‍ ലഭ്യമാണ്. ആകെ 71 ഒഴിവുകളുണ്ട്. (ജിഡി/എസ്എസ്എ-50, ടെക്നിക്കല്‍ 20, ലോ-1).
യോഗ്യത: ജനറല്‍ ഡ്യൂട്ടി (ജിഡി)- 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ്/ഫിസിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെ വേണം. 55% മാര്‍ക്കോടെ ഡിപ്ലോമ (ഫിസിക്സ് ആന്റ് മാത്സ് കരിക്കുലത്തിലുണ്ടാകണം) നേടിയശേഷം ബിരുദമെടുത്തവരെയും പരിഗണിക്കും. 1997 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്ക്കാണ് അവസരം.
കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (എസ്എസ്എ)- മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങള്ക്ക്മൊത്തം 55% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു വിജയിച്ചിരിക്കണം. 55% മാര്‍ക്കോടെ ഡിപ്ലോമ നേടിയവരെയും പരിഗണിക്കും. എന്നാല്‍ ഫിസിക്സും മാത്സും കരിക്കുലത്തിലുണ്ടായിരിക്കണം. ജിഡിസിഎ അംഗീകരിച്ച കമേര്‍ഷ്യല്‍ ലൈറ്റ് ലൈസന്‍സ് ഉണ്ടായിരിക്കണം. 1997 ജൂലൈ ഒന്നിനും 2003 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. എസ്എസ്എ/ഷോര്‍ട്ട് സര്‍വ്വീസ് നിയമനം 8 വര്‍ഷത്തേക്കാണ്. 14 വര്‍ഷം വരെ തുടരാം.
ടെക്നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്)- ബന്ധപ്പെട്ട അനുബന്ധ ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 1997 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്ക്കാണ് അവസരം.
ലോ (നിയമം): 60 ശതമാനം മാര്‍ക്കോടെ അംഗീകൃത നിയമബിരുദം ഉണ്ടാകണം. 1993 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
കോസ്റ്റ് ഗാര്‍ഡ്, ആര്‍മി/നേവി/എയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്. എസ്സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ദേശീയതലത്തില്‍ നടത്തുന്ന പ്രിലിമിനറി (സ്ക്രീനിംഗ്)/ഫൈനല്‍ സെലക്ഷന് ടെസ്റ്റുകള്‍ (സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക്/ഇന്റര്‍വ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
പരീക്ഷാ ഫീസ് 250 രൂപ. എസ്സി/എസ്ടികാര്‍ക്ക് ഫീസില്ല. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി https://joinindiancoastguard.cdac.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 7 വൈകിട്ട് 5.30 മണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: