ന്യൂദല്‍ഹി: ബിജെപിയുടെ നയതീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാരസമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ അഴിച്ചുപണി. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരെ ഉള്‍പ്പെടുത്തി.സുധ യാദവ്, ഇഖ് ബാര്‍ സിങ്ങ് ലാല്‍ പുര, സത്യനാരായണ്‍ ജതിയ, കെ. ലക്ഷ്മണ് എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലേക്ക് വരുന്ന ആദ്യ സിഖ് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ലാല്‍പുര.
11 അംഗ പാര്‍ലമെന്ററി ബോര്‍ഡിനെ ജെ.പി. നദ്ദയാണ് നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെയും ഒഴിവാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലേക്ക് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ മഹാരാഷ്ട ഉപ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ,വനതി ശ്രീനിവാസന്, ഒം മാഥുര്‍ എന്നിവരെ ഉള്‍പ്പെടുത്തി.
മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന് , ജുവെല്‍ ഒറം എന്നിവരെ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: