കോഴിക്കോട് : പരാതിക്കാരിയുടേത് ലൈംഗികപരമായി പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ സിവിക് ചന്ദ്രനെതിരെയുള്ള ആരോണത്തില്‍ വിവാദ പ്രസ്താവനയുമായി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി. ലൈംഗിക പീഡന ആരോപണത്തില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജഡ്ജ് എസ്. കൃഷ്ണകുമാറിന്റെതാണ് ഈ വിവാദ പ്രസ്താവന. കേസില്‍ കോടതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിവിക് ചന്ദ്രന് ചിത്രങ്ങളും ഹാജരാക്കിയിരുന്നു. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉളവാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പ്രതിക്ക് ശാരീരിക അവശതകളുണ്ട്. പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
354 എ സെക്ഷന്‍ പ്രകാരം പ്രതിക്കെതിരെ കേസെടുക്കണമെങ്കില്‍ സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭംഗം വരുത്തുന്ന നടപടിയുണ്ടായെന്ന് തെളിയിക്കാന്‍ സാധിക്കണം. തെളിവുകള്‍ ഇല്ലാത്തപക്ഷം സെക്ഷന്‍ 354 എ നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു.
2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിവിക് ചന്ദ്രനെതിരായ കേസ്. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്ദിയില്‍ ഒത്തുകൂടിയപ്പോള്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നേരത്തെ ലഭിച്ചതാണ്. എന്നാല്‍ കോടതിയുടെ പ്രസ്താവന ഇപ്പോഴാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: