കൊച്ചി: സംസ്ഥാനത്ത് 13നു നടന്ന ലോക് അദാലത്തില്‍ 155. 88 കോടി രൂപയുടെ കേസുകള്‍ തീര്‍പ്പാക്കിയെന്നും പെറ്റി കേസുകള്‍ തീര്‍പ്പാക്കിയതിലൂടെ സര്‍ക്കാരിലേക്ക് 12.14 കോടി രൂപ പിഴയായി ഈടാക്കിയെന്നും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.ടി. നിസാര്‍ അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിവിധ കോടതികളില്‍ നിലവിലുള്ള 5,566 കേസുകളും കോടതി നടപടികള്‍ തുടങ്ങിയിട്ടില്ലാത്ത 6,108 കേസുകളുമടക്കം 11,674 കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ഇതിനു പുറമേ മജിസ്ട്രേട്ട് കോടതികളില്‍ സ്പെഷ്യല്‍ സിറ്റിങ്ങിലൂടെ 78,480 പെറ്റി കേസുകളും തീര്‍പ്പാക്കി. അടുത്ത അദാലത്ത് നവംബര്‍ 12നു നടക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: