തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ ബന്ധുനിയമനത്തിനെതിരെ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ ആരീഫ് മുഖമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതില്‍ സ്വജനപക്ഷപാതം നടന്നതായി പ്രഥമികമായി ബോധ്യപ്പെട്ടെന്ന് അദേഹം പറഞ്ഞു. . സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതിയില്‍ താന്‍ ആശങ്കാകുലനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു. സ്വജനപക്ഷപാതം മറച്ചുവെയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് അദേഹം പേര്‍മുഖം തുറന്നത്.
തനിക്ക് ചാന്‍സലറുടെ അധികാരമുള്ളിടത്തോളം ഒരു തരത്തിലുമുള്ള നിയമലംഘനമോ ക്രമക്കേടോ അനുവദിക്കില്ലെന്ന് അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ അഡ്വക്കേറ്റ് ജനറല്‍, യുജിസി തുടങ്ങി എല്ലാവരോടും അഭിപ്രായം തേടി. എന്നാല്‍ തന്നെ മാത്രം ഇരുട്ടില്‍ നിര്‍ത്തി.
കാര്യങ്ങള്‍ മറച്ചുവെയ്‌ക്കാനുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമായി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ജനപക്ഷപാതം, ക്രമക്കേട്, നിയമലംഘനം എന്നിവ നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ചട്ടലംഘനങ്ങളുടെ പരമ്പര തന്നെയാണ് കണ്ണൂരില്‍ നടക്കുന്നത്. നിയമ ലംഘനങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചട്ടമായി മാറിയെന്നും ഗവര്‍ണര്‍ ആരോപിച്ചുനെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: