തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദേശാഭിമാനി വരുത്തുന്നത് നിര്‍ത്തിയാല്‍ വെട്ടിക്കൊല്ലാന്‍ നടക്കുന്നവര്‍ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യാനുമാണ്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദേശാഭിമാനി വരുത്തുന്നത് നിർത്തിയാൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യാനുമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനുള്ള ക്വട്ടേഷൻ ബ്രിട്ടീഷുകാരോട് ചോദിച്ചുവാങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി അവർക്ക് സമർപ്പിച്ച ഭീമൻ നിവേദനത്തിൽ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. അതിൽ സ്വന്തം നാടിനെ ചതിക്കുന്നവർ എന്നർത്ഥം വരുന്ന അഞ്ചാംപത്തികൾ (fifth column) എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടത്തിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളെയാണ് എന്നോർക്കണം.
സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനായി ബ്രിട്ടീഷുകാർക്ക് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്രരേഖകൾ നാഷണൽ ആർക്കൈവ്സിൽ ധാരാളം കിടക്കുന്നുണ്ട്. ആർക്കും പരിശോധിക്കാം.. ഇതിനി തെറ്റാണെന്ന് വാദിക്കുന്ന ന്യായീകരണക്കമ്മിറ്റിക്കാരോട് ഒന്നേ പറയാനുള്ളൂ #ന്നാകൊണ്ട്കേസ്കൊട്.
Ref: National Archives of India
File No:- HOME_POLITICAL_I_1942_NA_F-7-15_42KW-I
File Page No:- 134
പ്രതികരിക്കാൻ ഇവിടെ എഴുതുക