തൃശൂര്‍: പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ അച്ഛന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു. മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രതികള്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് സൂചന.
രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടും ഇവര്‍ പോലീസില്‍ അറിയിച്ചില്ല. സംഭവത്തെ തുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടിയോട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. അധ്യാപികയാണ് പോലീസിൽ വിവരം അറിയിച്ചത്.
പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കൂടുതൽ പേർ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: