പത്തനംതിട്ട: ശ്രീ ധര്‍മ്മശാസ്താവിന്റെ രണ്ടായിരം നാമ മന്ത്രങ്ങളും ശാസ്തൃ ദശകവും അടങ്ങുന്ന ”ശ്രീ ധര്മ്മശാസ്തൃ സഹസ്രദ്വയ നാമ സ്തോത്രവും നാമാവലിയും” എന്ന ഗ്രന്ഥത്തിന്റെ സമര്‍പ്പണം ശബരിമല ക്ഷേത്ര തന്ത്രി താഴമണ്‍ മഠത്തില്‍ ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനര് അവര്‍കള്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ എന്‍ പരമേശ്വരന് നമ്പൂതിരി അവര്‍കള്‍ക്ക് നല്കി നിര്‍വഹിച്ചു.
പന്തളത്തു കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ്, ശ്രീ പി ജി ശശികുമാര വര്‍മ്മ അവര്‍കളുടെ അനുഗ്രഹാശംസകളോട് കൂടിയതും, ബ്രഹ്മശ്രീ മാധവപ്പള്ളി കെ ഈശ്വര ശര്‍മ്മ, ബ്രഹ്മശ്രീ തലമുണ്ട മൂത്തേടം ശരത് എം, എന്നീ ഭാഷാ പണ്ഡിതര്‍ പരിശോധിച്ചു ശുദ്ധി വരുത്തിയതും ആയ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ബുധനൂര്‍ തയ്യൂര്‍ ശ്രീപഥം വീട്ടില്‍ ശ്രീ കെ ബി ഹരിദാസകുറുപ്പാണ്.
സഹസ്രനാമം പതിവാണെങ്കിലും ഇരട്ട സഹസ്രനാമം ഇതാദ്യമായിട്ടാണ്. നാമങ്ങള്‍ കുടുതലും അക്ഷര മാലാ ക്രമത്തില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: