ടെഹ്റാന്: ഇസ്ലാമിക ഭീകരന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരനെതിരെ ഇറാന്. സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്ക്കുമാണെന്ന് ഇറാന് വ്യക്തമാക്കി. റുഷ്ദിക്കെതിരായ ആക്രമണത്തിലും വധശ്രമത്തിലും ആരും ഇറാനെ പഴി ചാരേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണമുന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല. 1988ലെ അദ്ദേഹത്തിന്റെ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ മതനിന്ദയുള്ള ഭാഗങ്ങള്‍ അടങ്ങിയതായി ചില മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമാണ്. അല്ലാതെ ഈ വിഷയത്തില്‍ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനുള്ള അവകാശം ആര്‍ക്കുമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതേസമയം, സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സംസാരിക്കുന്നുണ്ടെന്നും സല്മാന് റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വെയ്ലി അറിയിച്ചു.
എന്നാല്‍ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെള്ളിയാഴ്ച പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. ഇസ്ലാമിക ഭീകരന് ഹാദി മേതര്‍ ആണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചത്. പ്രതി ന്യൂയോര്‍ക്കിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കൊലപാതക ശ്രമത്തിനും ആക്രമണം നടത്തിയതിനും ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്ത് ന്യൂജഴ്സിയിലെ ഫെയര്‍വ്യൂവിലെ ജാമ്യമില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവലിന്റെ പേരിലാണ് ഇസ്ലാമിക ഭീകരര്‍ റുഷ്ദിയെ വേട്ടയാടുന്നത്. റുഷ്ദിക്കെതിരെ ഇറാന്റെ ആത്മീയനേതാവ് ആയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: