തിയറ്ററില്‍ സിനിമ കാണുമ്പോള്‍ സ്നാക്സ് എന്തെങ്കിലും കൊറിക്കുന്നത് നമ്മുടെ ശീലമാണ്. അതില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പോപ്കോണ്‍. എന്നാല്‍ അടുത്തിടെ തിയററ്റില് പോപ്കോണ്‍ ഉള്‍പ്പടെയുള്ള സ്നാക്സുകളുടെ വില വര്‍ദ്ധിച്ചിരുന്നു. അത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ മൗനം വെടിഞ്ഞ് തിയറ്ററുകളിലെ പോപ്കോണുകളുടെ വില വര്ദ്ധനത്തെക്കുറിച്ച് വിശദീകരിച്ചിക്കുകയാണ് പിവിആര്‍ ചെയര്മാന് അജയ് ബിജിലി.
മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ചെലവേറിയതാണെന്നും പോപ്കോണിനും പാനീയങ്ങള്‍ക്കും അടക്കം വില വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണെന്നും അജയ് ബിജിലി പറയുന്നു. ഇന്ത്യ സിംഗിള്‍ സ്ക്രീനുകളില്‍ നിന്ന് മള്‍ട്ടിപ്ലക്സുകളിലേക്ക് മാറുകയാണ്. ബിഗ് സ്ക്രീനില്‍ ഒരു സിനിമ കാണുമ്പോള്‍ പോപ്കോണിനും മറ്റ് സ്നാക്സിനും വലിയ വില നല്‍കേണ്ടി വരും. ഒരു മള്‍ട്ടിപ്ലക്സില്‍ ഒന്നിലധികം സ്ക്രീനുകള്‍ ഉണ്ടായിരിക്കും. കുറഞ്ഞത് ആറ് സ്ക്രീനുകള്‍ എങ്കിലും. ഇതെല്ലം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കണം എപ്പോഴും അറ്റകുറ്റ പണികള്‍ ചെയ്യണം. ഇതിനെല്ലാം കാശ് ചിലവുണ്ട്.
പഴയ സിംഗിള്‍ സ്ക്രീനുകളില്‍ ഇത്തരം ബുദ്ധിമുട്ടുകളില്ല. ഇപ്പോള്‍ എല്ലാ തിയേറ്ററിലും ഒന്നിലധികം പ്രോജക്ഷന് റൂമുകളുമുണ്ട്. ഇതെല്ലാം നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ കാരണമാണ്. പിന്നെ തിയറ്ററിലെ മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും, സ്ഥലത്തിനായി മാളുകള്‍ക്ക് നല്കുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കില്‍ വിലതാരതമ്യേന ഉയര്‍ത്തിയെ മതിയാകുയെന്നും അദേഹം പറഞ്ഞു.
അതുകൊണ്ട് തിയറ്ററിലെ ഭക്ഷണ സാധനങ്ങള്‍ എപ്പോഴും നല്ല ക്വാളിറ്റി ഉള്ളവയാണ് നല്‍കുന്നത്. ഇപ്പോള്‍ ഫുഡ് ആന്‍ഡ് ബിവറേജസ് ബിസിനസ്സില്‍ നിന്ന് 1,500 കോടി വരുമാനം ലഭിക്കുന്നുണ്ട്. നല്കുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലായിരുന്നേല്‍ ആളുകള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഈ നേട്ടം ഒരിക്കലും സാധിക്കില്ലായിരുന്നെന്നും അദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ മാസം പിവിആറിലെ ടിക്കറ്റ് വില വര്‍ദ്ധിച്ചതിനെക്കുറിച്ചും പിവിആറിന്റെ സിഇഒ ഗൗതം ഡുട്ട വ്യക്തമാക്കി. വര്‍ദ്ധിച്ച് വരുന്ന വൈദ്യുത ബില്ലും, കെട്ടിടത്തിന്റെ വാടകയും, തിയറ്ററിന്റെ മെയ്ന്ന്റെയ്നന്സ് ചാര്‍ജും ടിക്കറ്റ് വില വര്‍ദ്ധിക്കാന്‍ കാരണമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മര്‍ട്ടിപ്ലക്സ് സൃംഖലയ്ക്ക് പിടിച്ച് നില്കണമെങ്കില് എല്ലാത്തിനും വില കൂട്ടിയെ മതിയാകുയെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: