പതിമൂന്ന് വര്‍ഷത്തിനിടെ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് അമിര്‍ ഖാന്‍. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് പ്രതീക്ഷിച്ച ലാല്‍ സിങ് ചദ്ദ ഏറ്റവും വലിയ പരാജയത്തെയാണ് നേരിടുന്നത്. സിനിമയ്‌ക്ക് വമ്പന്‍ ഒപ്പണിങ്ങും പ്രൊമോഷനും ഒരുക്കിയിട്ടും ആളുകള്‍ തിയറ്ററില്‍ കയറിയില്ല.
ഓഗസ്റ്റ് 11ന് പുറത്തുവന്ന ചിത്രത്തിന്റെ നാലാം ദിനത്തിലും പത്തുകോടി രൂപ മാത്രമാണ് നേടാന്‍ സാധിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രത്തിന് 37 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്. ഒന്നും രണ്ടും ദിവസത്തെ കളക്ഷനേക്കാള്‍ 40 ശതമാനം കുറവ് കളക്ഷന്‍ മാത്രമാണ് മൂന്നാം ദിവസം ചിത്രത്തിന് ലഭിച്ചതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
13 വര്‍ഷത്തിന് ശേഷം ഒരു ആമീര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണ് ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചത്. 1994 ല്‍ ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്‌റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കിയിരിക്കുന്നത്. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം സഹനിര്‍മ്മാതാവെന്ന നിലയില്‍ ആമിര്‍ ഏറ്റെടുത്തിട്ടുണ്ട്. വിതരണക്കാര്‍ക്കുണ്ടായ കനത്ത നഷ്ടം ഭാഗികമായി നികത്താനുള്ള ശ്രമത്തിലാണ് അദേഹംമെന്ന് ബോളിവുഡ് ഹംങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: