Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നു; രാജ്യം എല്ലാ രംഗത്തും വളര്‍ച്ചയുടെ പാതയില്‍; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാം രാജ്യം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയുമാണ്. കൊവിഡ് മഹാമാരിക്കെതിരെ രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും മുര്‍മു പറഞ്ഞു.

Janmabhumi Online by Janmabhumi Online
Aug 14, 2022, 08:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്കും ആദരം അര്‍പ്പിക്കുന്നു. 76മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി .

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാം രാജ്യം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയുമാണ്. കൊവിഡ് മഹാമാരിക്കെതിരെ രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും മുര്‍മു പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുകയാണ്. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറുന്നു. രാജ്യത്ത് ലിംഗവിവേചനവും കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം രാജ്യത്തെ പെണ്‍കുട്ടികള്‍ മുന്നേറിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

എന്റെ പ്രിയ സഹ പൗരന്മാരെ,

നമസ്‌കാരം!

രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും 76-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് മുന്‍കൂറായി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ സുപ്രധാന അവസരത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇന്ത്യ സ്വതന്ത്ര രാഷ്‌ട്രമായി 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സാമൂഹിക ഐക്യവും,  ഒരുമയും,  ജനങ്ങളുടെ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ആഗസ്ത് പതിനാലാം തീയതി ‘വിഭജന ഭീതിയുടെ അനുസ്മരണ ദിന’മായി ആചരിക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചങ്ങലകളില്‍ നിന്ന് നാം സ്വയം മോചിതരാവുകയും നമ്മുടെ വിധി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ദിവസമാണ് നാളെ അടയാളപ്പെടുത്തപ്പെടുന്നത്. നാമെല്ലാവരും ആ ദിനത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഒരു സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ നമുക്ക് അവസരമൊരുക്കാനായി ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്ത്രീപുരുഷന്മാരെയും നാം നമിക്കുന്നു.

നമുക്കെല്ലാവര്‍ക്കും മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ എല്ലാ വക്താക്കള്‍ക്കും ഇത് ഒരു ആഘോഷമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍, ഇന്ത്യയിലെ ജനാധിപത്യ ഭരണത്തിന്റെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച നിരവധി രാജ്യാന്തര നേതാക്കളും വിദഗ്ധരും ഉണ്ടായിരുന്നു. അവര്‍ക്ക് സംശയിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. അക്കാലത്ത്, ജനാധിപത്യം സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളില്‍ പരിമിതമായിരുന്നു. വിദേശ ഭരണാധികാരികളുടെ കൈകളിലെ ചൂഷണത്തിന് ശേഷം ഇന്ത്യ, ദാരിദ്ര്യവും നിരക്ഷരതയും കൊണ്ട് അടയാളപ്പെടുത്തപ്പെട്ടു. എന്നാല്‍ സന്ദേഹവാദികള്‍ തെറ്റാണെന്ന് നാം ഇന്ത്യക്കാര്‍ തെളിയിച്ചു. ജനാധിപത്യം ഈ മണ്ണില്‍ വേരുകള്‍ മുളപ്പിക്കുക മാത്രമല്ല, സമ്പന്നമാവുകയും ചെയ്തു.

സ്ഥാപിതമായ മറ്റ് മിക്ക ജനാധിപത്യ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ നീണ്ട സമരങ്ങള്‍ നടത്തേണ്ടിവന്നു. എന്നാല്‍ റിപ്പബ്ലിക്കിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശമെന്ന രീതി സ്വീകരിച്ചു. അങ്ങനെ, ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ രാഷ്‌ട്രനിര്‍മ്മാണത്തിന്റെ കൂട്ടായ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയായ ഓരോ പൗരനെയും പ്രാപ്തരാക്കുന്നു. അത്തരത്തില്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്താന്‍ ലോകത്തെ സഹായിച്ചതിന്റെ ബഹുമതി ഇന്ത്യയ്‌ക്കാണ്.

ഇത് യാദൃച്ഛികമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാഗരികതയുടെ തുടക്കത്തില്‍, ഈ നാട്ടിലെ സന്യാസിമാരും ദര്‍ശകരും എല്ലാവരുടെയും സമത്വത്താല്‍ നിര്‍വചിക്കപ്പെട്ട മാനവികതയുടെ ഒരു ദര്‍ശനം വികസിപ്പിച്ചെടുത്തിരുന്നു. അതു തീര്‍ച്ചയായും എല്ലാവരുടെയും ഏകത്വമാണ്. മഹത്തായ സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയെപ്പോലുള്ള അതിന്റെ നേതാക്കളും ആധുനിക കാലത്തിനായി നമ്മുടെ പൗരാണിക മൂല്യങ്ങളെ വീണ്ടെടുത്തു. അപ്പോള്‍, നമ്മുടെ ജനാധിപത്യത്തിന് ഇന്ത്യന്‍ സ്വഭാവസവിശേഷതകള്‍ ഉള്ളതില്‍ അതിശയിക്കാനില്ല. വികേന്ദ്രീകരണവും അധികാരവും ജനങ്ങള്‍ക്കു ലഭിക്കാനായി ഗാന്ധിജി വാദിച്ചു.

നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഈ മഹത്തായ ആദര്‍ശങ്ങളെ 75 ആഴ്ചകളായി രാജ്യം അനുസ്മരിക്കുന്നു. 2021 മാര്‍ച്ചില്‍, ദണ്ഡി മാര്‍ച്ചിന്റെ പുനരാവിഷ്‌കരണത്തോടെ നാം ‘ആസാദി കാ അമൃത് മഹോത്സവ്’ ആരംഭിച്ചു. ഈ രീതിയില്‍, നമ്മുടെ പോരാട്ടത്തെ ലോക ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ആ നിര്‍ണായക സംഭവത്തിന് ശ്രദ്ധാഞ്ജലി  അര്‍പ്പിച്ചുകൊണ്ടാണ് നമ്മുടെ ആഘോഷങ്ങള്‍ ആരംഭിച്ചത്. ഈ ഉത്സവം ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു. ജനങ്ങള്‍ നേടിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും ഈ മഹോത്സവത്തിന്റെ ഭാഗമാണ്. രാജ്യത്തുടനീളം നടക്കുന്ന പരിപാടികളില്‍ എല്ലാ പ്രായത്തിലുമുള്ള പൗരന്മാര്‍ ആവേശത്തോടെ പങ്കെടുത്തു. ‘ഹര്‍ ഘര്‍ തിരംഗ അഭിയാന്‍’ എന്ന പേരിലാണ് ഈ മഹോത്സവം മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകകള്‍ പാറിക്കളിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം ഇത്രയും വലിയ തോതില്‍ വീണ്ടും സജീവമാകുന്നത് കാണുമ്പോള്‍ മഹാന്‍മാരായ രക്തസാക്ഷികള്‍ പുളകം കൊള്ളുമായിരുന്നു.

നമ്മുടെ രാജ്യത്തിന്റെ വിശാലമായ ഭൂപ്രദേശത്തുടനീളം ധീരമായി നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരം നടന്നു. നിരവധി മഹത്തായ സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ കടമ നിറവേറ്റുകയും അവരുടെ വീരകൃത്യങ്ങളുടെ ഒരു ചെറിയ അടയാളം പോലും അവശേഷിപ്പിക്കാതെ ഉണര്‍ച്ചയുടെ ദീപം പകരുകയും ചെയ്തു. പല വീരന്മാരും അവരുടെ പോരാട്ടങ്ങളും, പ്രത്യേകിച്ച് കര്‍ഷകരിലും ഗോത്രവര്‍ഗക്കാരിലും, ഏറെക്കാലമായി വിസ്മരിക്കപ്പെട്ടു. നവംബര്‍ 15 ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആചരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്, കാരണം നമ്മുടെ ഗോത്ര നായകന്മാര്‍ കേവലം പ്രാദേശികമോ മേഖലാ തലത്തിലോ  ആയല്ല, മറിച്ച് അവര്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്നു.

പ്രിയ പൗരന്മാരെ,

ഒരു രാജ്യത്തിന്, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഒരു പൗരാണിക രാജ്യത്തിന്, 75 വര്‍ഷം കടന്നുപോകുന്നത് ഒരു കണ്ണിമവെട്ടല്‍ മാത്രമാണ്. എന്നാല്‍ വ്യക്തികള്‍ എന്ന നിലയില്‍ നമുക്ക് അത് ഒരു ജീവിതകാലം തന്നെയാണ്. നമ്മുടെ ഇടയിലെ മുതിര്‍ന്ന പൗരന്മാര്‍ അവരുടെ ജീവിതകാലത്ത് നാടകീയമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം എല്ലാ തലമുറകളും എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്ന് അവര്‍ കണ്ടു. എങ്ങനെയാണ് നമ്മള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടത് എന്നും ഭാവിയെ എങ്ങനെ ഏറ്റെടുത്തു എന്നും കണ്ടു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്കുള്ള 25 വര്‍ഷമെന്ന രാഷ്‌ട്രത്തിന്റെ യാത്രയിലെ അടുത്ത നാഴികക്കല്ലിലേക്ക് നീങ്ങുമ്പോള്‍ ഈ പ്രക്രിയയില്‍ പഠിച്ച പാഠങ്ങള്‍ ഉപയോഗപ്രദമാകും.

2047 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടും. ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കിയവരുടെ കാഴ്ചപ്പാടിന് നാം മൂര്‍ത്തമായ രൂപം നല്‍കും. ഒരു ആത്മനിര്‍ഭര്‍ ഭാരതവും അതിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ തിരിച്ചറിയാമായിരുന്ന ഒരു ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള പാതയിലാണ് നാം.

സമീപ വര്‍ഷങ്ങളില്‍ ഒരു പുതിയ ഇന്ത്യ ഉയര്‍ന്നുവരുന്നത് ലോകം കണ്ടു; അതാകട്ടെ കൂടുതലായി കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം. മഹാമാരിയോടുള്ള നമ്മുടെ പ്രതികരണം എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. രാജ്യത്ത് തന്നെ നിര്‍മ്മിച്ച വാക്‌സിനുകള്‍ ഉപയോഗിച്ച് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി നാം ആരംഭിച്ചു. കഴിഞ്ഞ മാസത്തോടെ ആകെ വാക്സിന്‍ വിതരണത്തില്‍ നാം 200 കോടി കടന്നിരുന്നു. മഹാവ്യാധിയെ ചെറുക്കുന്നതില്‍ നമുക്കുണ്ടായ നേട്ടങ്ങള്‍ പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ചതാണ്. ഈ നേട്ടത്തിന്, നമ്മുടെ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവരോട് നാം നന്ദിയുള്ളവരാണ്.

മഹാമാരി ലോകമെമ്പാടുമുള്ള ജീവിതങ്ങളെയും സമ്പദ്വ്യവസ്ഥകളെയും പിഴുതെറിഞ്ഞു. മഹാപ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളോടു ലോകം പൊരുതുമ്പോള്‍, ഇന്ത്യ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ മുന്നോട്ട് പോകുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് സംവിധാനം ലോകത്തില്‍ ഉയര്‍ന്ന റാങ്കിലാണ്. നമ്മുടെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വിജയം, പ്രത്യേകിച്ച് യൂണികോണുകളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം നമ്മുടെ വ്യാവസായിക പുരോഗതിയുടെ ഉജ്ജ്വല ഉദാഹരണമാണ്. ആഗോള പ്രവണതയെ തോല്‍പ്പിക്കാനും സമ്പദ്വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താനും സഹായിച്ചതിന് ഗവണ്‍മെന്റും നയരൂപകര്‍ത്താക്കളും അംഗീകാരം അര്‍ഹിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തില്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗതി-ശക്തി യോജനയിലൂടെ രാജ്യത്തുടനീളം തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കുന്നതിനായി കര, ജല, വ്യോമ രംഗങ്ങളിലെ കണക്റ്റിവിറ്റി മാര്‍ഗങ്ങള്‍ രാജ്യത്തുടനീളം സംയോജിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് ദൃശ്യമായ വളര്‍ച്ചയുടെ ഊര്‍ജ്ജസ്വലതയ്‌ക്കായി കഠിനാധ്വാനം നടത്തിയ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ബിസിനസ് പാടവത്തിലൂടെ സമ്പത്ത് സൃഷ്ടിച്ച സംരംഭകര്‍ക്കും അംഗീകാരം നല്‍കണം. വളര്‍ച്ച കൂടുതലായി എല്ലാവരേയും ഉള്‍ക്കൊള്ളുകയും പ്രാദേശിക അസമത്വങ്ങള്‍ കുറയ്‌ക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതല്‍ ഹൃദ്യമായ കാര്യം.

എന്നാല്‍ ഇത് വെറും തുടക്കം മാത്രമാണ്. ദീര്‍ഘകാലത്തേയക്കുള്ള അടിത്തറയ്‌ക്കായി സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും നയപരമായ സംരംഭങ്ങളുടെയും ഒരു പരമ്പര തന്നെ തയറാകുന്നു. ഉദാഹരണത്തിന്, ഡിജിറ്റല്‍ ഇന്ത്യ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയ്‌ക്ക് അടിത്തറ സൃഷ്ടിക്കുകയാണ്. ഭാവി തലമുറയെ നമ്മുടെ പൈതൃകവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനൊപ്പം വ്യാവസായിക വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിനായി സജ്ജരാക്കാനും ‘ദേശീയ വിദ്യാഭ്യാസ നയം’ ലക്ഷ്യമിടുന്നു.

സാമ്പത്തിക വിജയം ജീവിതം സുഗമമാക്കുന്നതിലേക്കും നയിക്കുന്നു. നൂതനാശയ ക്ഷേമ സംരംഭങ്ങള്‍ക്കൊപ്പം സാമ്പത്തിക പരിഷ്‌കരണങ്ങളും ശരിയായ രീതിയില്‍ നടക്കുന്നു. സ്വന്തമായി ഒരു വീട് എന്നത് പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഒരു സ്വപ്‌നമല്ല, മറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് അത് ഒരു യാഥാര്‍ത്ഥ്യമാണ്, ‘പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക്’ നന്ദി, അതുപോലെ, ഹര്‍ ഘര്‍ ജല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ജല്‍ ജീവന്‍ മിഷന് കീഴില്‍ എല്ലാ വീട്ടിലും ടാപ്പ് വാട്ടര്‍ കണക്ഷനും നല്‍കുന്നുണ്ട്.

എല്ലാവര്‍ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇവയുടെയും സമാനമായ മറ്റ് നിരവധി പരിശ്രമങ്ങളുടെയും ലക്ഷ്യം. അടിച്ചമര്‍ത്തപ്പെട്ടവരോടും ആവശ്യമുള്ളവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള അനുകമ്പയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ സൂപ്രധാന വാക്ക്. നമ്മുടെ ചില ദേശീയ മൂല്യങ്ങള്‍ പൗരന്മാരുടെ മൗലിക കര്‍ത്തവ്യങ്ങളായി നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പൗരന്മാരും അവരുടെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് അറിയാനും രൂപത്തിലും ഉള്ളടക്കത്തിലും അവ പിന്തുടരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അങ്ങനെ നമ്മുടെ രാഷ്‌ട്രത്തിന് പുതിയ ഉയരങ്ങളിലെത്താനാകും.

പ്രിയ പൗരന്മാരെ,

പരിവര്‍ത്തനത്തിന്റെ കാതലായി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ അതോടൊപ്പം നിരവധി അനുബന്ധ മേഖലകളിലും സദ്ഭരണത്തിന് ഊന്നല്‍ നല്‍കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത് . ‘ആദ്യം രാജ്യം’ എന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, അത് എല്ലാ തീരുമാനങ്ങളിലും എല്ലാ മേഖലയിലും പ്രതിഫലിക്കും. ലോകത്തില്‍ ഇന്ത്യയുടെ നിലയിലും ഇത് പ്രതിഫലിക്കുന്നു.

ഇന്ത്യയുടെ പുതുതായി കണ്ടെത്തിയിട്ടുള്ള ആത്മവിശ്വാസം അതിന്റെ യുവാക്കളുടെയും കര്‍ഷകരുടെയും എല്ലാറ്റിനുമുപരിയായി സ്ത്രീകളുടെയും ആത്മാവില്‍ നിന്നുള്ളതാണ്. ലിംഗപരമായ അസമത്വങ്ങള്‍ കുറയുകയും സ്ത്രീകള്‍ അദൃശ്യമായ പല തടസങ്ങളും തകര്‍ത്ത് മുന്നേറുകയും ചെയ്യുകയാണ്. സാമൂഹികവും രാഷ്‌ട്രീയവുമായ പ്രക്രിയകളില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം നിര്‍ണായകമാകും. താഴെത്തട്ടില്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ നമുക്കിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ലക്ഷത്തിലധികം വനിതാ പ്രതിനിധികളുണ്ട്.

രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ പെണ്‍മക്കളാണ്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇവരില്‍ ചിലര്‍ രാജ്യത്തിന് കീര്‍ത്തി നേടിത്തന്നു. തീര്‍ച്ചയായും, ഇന്ത്യയുടെ കായികതാരങ്ങള്‍ അന്താരാഷ്‌ട്ര മത്സരങ്ങളിലെ പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനം പകരുകയാണ്. നമ്മുടെ വിജയികളില്‍ വലിയൊരു വിഭാഗം സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. യുദ്ധവിമാനത്തിന്റെ പൈലറ്റുമാരാകുന്നത് മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെ എത്തി നമ്മുടെ പെണ്‍മക്കള്‍ വലിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.

പ്രിയ പൗരന്മാരെ,

സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ നാം നമ്മുടെ ‘ഭാരതീയത’ ആഘോഷിക്കുകയാണ്. നമ്മുടെ രാജ്യം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍, അതേ സമയം, നമുക്കെല്ലാവര്‍ക്കും പൊതുവായി ചിലതെന്തങ്കിലും ഉണ്ട്. ഈ പൊതു ഇഴകളാണ് നമ്മളെ എല്ലാവരെയും ഒന്നിച്ചു ബന്ധിപ്പിക്കുന്നതും ‘ഏക  ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഒന്നിച്ച് നടക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതും.

പര്‍വ്വതങ്ങളും നദികളും തടാകങ്ങളും വനങ്ങളും അത്തരം ഭൂപ്രകൃതികളില്‍ വസിക്കുന്ന മൃഗങ്ങളും പക്ഷികളും കാരണം ഇന്ത്യ വളരെ മനോഹരമായ രാജ്യമാണ്. പരിസ്ഥിതി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യയെ മനോഹരമാക്കുന്നതെല്ലാം സംരക്ഷിക്കാന്‍ നാം ഉറച്ചുനില്‍ക്കണം. ജലവും മണ്ണും ജൈവ വൈവിദ്ധ്യവും സംരക്ഷിക്കേണ്ടത് നമ്മുടെ കുട്ടികളോടുള്ള നമ്മുടെ കടമയാണ്. പ്രകൃതി മാതാവിനെ പരിപാലിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. നമ്മുടെ പരമ്പരാഗത ജീവിതശൈലി ഉപയോഗിച്ചുകൊണ്ട്, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് വഴി കാണിക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് കഴിയും. ഇന്ത്യ ലോകത്തിന് നല്‍കിയ അമൂല്യമായ സമ്മാനങ്ങളാണ് യോഗയും ആയുര്‍വേദവും. ലോകമെമ്പാടും അവരുടെ ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

പ്രിയ സഹ പൗരന്മാരെ,

നമ്മുടെ ജീവിതത്തില്‍ നമുക്കുള്ളതെല്ലാം നമ്മുടെ പ്രിയപ്പെട്ട രാജ്യം നമുക്ക് നല്‍കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നമ്മാല്‍ കഴിയുന്നതെല്ലാം നല്‍കുമെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണം. മഹത്തായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ നിലനില്‍പ്പ് അര്‍ത്ഥവത്താകൂകയുള്ളു. കന്നഡ ഭാഷയിലൂടെ ഇന്ത്യന്‍ സാഹിത്യത്തെ സമ്പന്നമാക്കിയ മഹാനായ ദേശീയ കവി കുവെമ്പു ഇങ്ങനെയാണ് എഴുതിയത് :

നാനു അലിവേ, നീനു അലിവേ

നമ്മ എലുബുഗല്‍ മേലെ

മൂടുവുഡു മൂടുവുഡു

നവഭാരത ലീലെ

 അത് അര്‍ത്ഥമാക്കുന്നത്

‘ഞാന്‍ ജയിക്കും

അങ്ങനെ തന്നെ നിങ്ങളും

എന്നാല്‍ നമ്മുടെ അസ്ഥികളില്‍ ഉയരും

ഒരു പുതിയ ഇന്ത്യയുടെ മഹത്തായ കഥ

മാതൃരാജ്യത്തിനും സഹപൗരന്മാരുടെ ഉന്നമനത്തിനും വേണ്ടി സമ്പൂര്‍ണ ത്യാഗം സഹിക്കണമെന്ന ആ ദേശീയ കവിയുടെ ആഹ്വാനമാണിത്. ഈ ആദര്‍ശം പിന്തുടരുകയെന്ന് 2047ലെ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പോകുന്ന രാജ്യത്തെ യുവജനങ്ങളോടുള്ള എന്റെ പ്രത്യേക അഭ്യര്‍ത്ഥനയാണ്.

ഞാന്‍ അവസാനിപ്പിക്കുന്നതിനുമുമ്പ്, സായുധ സേനയ്‌ക്കും വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ക്കും തങ്ങളുടെ മാതൃരാജ്യത്തിന് അഭിമാനം പകരുന്ന  ഇന്ത്യൻ പ്രവാസികള്‍ക്കും  സ്വാതന്ത്ര്യദിനാശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

നന്ദി,

ജയ് ഹിന്ദ്!

Tags: indiaആസാദി ക അമൃത് മഹോത്സവ്Independence Day
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

India

പാകിസ്ഥാനെ പലതായി മുറിച്ച ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനില്‍ സൈന്യവും ഭരണവും രണ്ട് പക്ഷത്ത്; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും

India

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

India

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies