മുവാറ്റുപുഴ: ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന സന്ദേശ വാക്യവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും. കുന്നത്തുനാട് വളയന്ചിറങ്ങരയില് നടന്ന പതാക ദിനാചരണത്തിലാണ് വളയന്‍ചിറങ്ങര പള്ളി വികാരി ഫാ.വിനീത് കളമശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തത്. ശാന്തിക്കും സമാധാനത്തിനും നമ്മള് ഒരുമിച്ച് നില്‍ക്കണമെന്നും അതാണ് നമ്മുടെ സംസ്കാരമെന്നും .ജന്മാഷ്ടമി ആഘോഷത്തിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു..
ഗുരുവായൂര്‍ പെരുവല്ലൂര്‍ സെന്ററില്‍ നടന്ന പതാകദിന ചടങ്ങില്‍ പെരുവല്ലൂര്‍ മുഹമ്മതുകുട്ടി ശ്രീകൃഷ്ണജയന്തിപതാക ഉയര്‍ത്തി.
ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം 50,000 കേന്ദ്രങ്ങളിലാണ് പതാകദിനം ആചരിച്ചത്.
ബാലിക ബാലന്മാരുടെ ഭജനസംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പതാക ഉയര്‍ത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: